Wednesday September 26th, 2018 - 8:15:pm
topbanner

നവജോത് സിങ് സിദ്ദുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

NewsDesk
 നവജോത് സിങ് സിദ്ദുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: പഞ്ചാബ് മന്ത്രി ടൂറിസം മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ദുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു.

നികുതി കുടിശ്ശിക അടച്ചു തീര്‍ക്കാത്തതിനാലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. വരുമാനം സംബന്ധിച്ച പൂര്‍ണ്ണമായ വിവരം സിദ്ദു കൈമാറിയിട്ടില്ലെന്നും ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. അതേ സമയം സിദ്ദുവിന് എത്രരൂപയുടെ നികുതി ബാധ്യതയുണ്ടെന്ന്  അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

52 ലക്ഷത്തോളം രൂപയാണ് സിദ്ദുവിന് വര്‍ഷത്തില്‍ നികുതി അടക്കേണ്ടതെന്ന് ഒരു വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നികുതി റിട്ടേണില്‍ സിദ്ദു കാണിച്ച വരുമാനത്തില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിദ്ദു നല്‍കിയ അപ്പീലില്‍ ആദായ നികുതി വകുപ്പിന് അനുകൂലമായിട്ടായിരുന്നു കമ്മീഷണറുടെ വിധി.

English summary
Bank Accounts Frozen for Non- payment of Taxes, Navjot Singh Sidhu
topbanner

More News from this section

Subscribe by Email