Monday November 19th, 2018 - 4:45:am
topbanner

വ്യവസായിക്ക് 9.96 കോടി നല്‍കിയില്ല ; ഫ്‌ലിപ് കാര്‍ട്ടിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്

suji
വ്യവസായിക്ക് 9.96 കോടി നല്‍കിയില്ല ; ഫ്‌ലിപ് കാര്‍ട്ടിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്

പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ലിപ് കാര്‍ട്ടിന്റെ ഉടമയ്‌ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് .വ്യവസായിക്ക് നല്‍കാനുള്ള 9.96 കോടി രൂപ കൊടുത്തില്ലെന്ന കുറ്റത്തിന് ബംഗളൂരു ഇന്ദിരാ നഗര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.ഫ്‌ലിപ്കാര്‍ട്ട് ഉടമയായ സച്ചിന്‍ ബന്‍സാല്‍,ബിന്നി ബന്‍സാല്‍,മറ്റ് പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് .

ഫ്‌ലിപ്പ്കാര്‍ട്ടിന് ലാപ്‌ടോപ്പ് നല്‍കുന്ന സി സ്റ്റോര്‍ കമ്പനി ഉടമ നവീന്‍കുമാറാണ് പരാതിക്കാരന്‍.ലാപ് ടോപ്പും മറ്റ് ഇലക്ട്രോണിക് സാധനങ്ങളഉം വിതരണം ചെയ്യാനാണ് സി സ്‌റ്റോറുമായി ഫ്‌ലിപ്കാര്‍ട്ടിന് കരാറുണ്ടായിരുന്നത്.
ഇലക്ടോണിക് സാധനങ്ങള്‍ക്കൊപ്പം 14000 ലാപ്‌ടോപ്പുകള്‍ കമ്പനി ഫ്‌ലിപ്കാര്‍ട്ടിന് നല്‍കിയിരുന്നു.ഇതിന് 1480 യൂണിറ്റ് ഫ്‌ലിപ്പ്കാര്‍ട്ട് തിരിച്ചുനല്‍കി.എന്നാല്‍ ബാക്കിയുള്ളതിന്റെ പണമോ ഷിപ്പിങ് ചാര്‍ജോ നല്‍കിയില്ലെന്ന് പോലീസ് പറയുന്നു.കമ്പനിയുടെ പ്രതികരണം തേടിയെങ്കിലും ഒന്നും പറയാനില്ലെന്നാണ് ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചത്.

Read more topics: flipcart,cheating,case
English summary
bangalore businessman accuses flipkart of cheating him to the tune of rs 10 crore
topbanner

More News from this section

Subscribe by Email