Monday April 22nd, 2019 - 10:03:am
topbanner
topbanner

സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്

suji
സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്

സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തി. ചെന്നൈയിലാണ് സംഭവം. ബാലമുരുകന്‍ എന്ന യുവാവാണ് ഞായറാഴ്ച സ്വിഗ്ഗി വഴി ന്യൂഡില്‍സ് ഓര്‍ഡര്‍ ചെയ്തത്. വീട്ടിലെത്തി ഭക്ഷണപ്പൊതി തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. രക്തം കലര്‍ന്ന തരത്തില്‍ ഉപയോഗിച്ച ബാന്‍ഡേജാണ് ഭക്ഷണത്തിനിടയില്‍ നിന്നും കിട്ടിയത്.

ന്യൂഡില്‍സ് മാറ്റി തരാന്‍ റെസ്‌റ്റൊറന്റില്‍ വിളിച്ചെങ്കിലും ഭക്ഷണം മാറ്റിതരില്ലെന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞപ്പോള്‍ പണം തിരികെ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. പിന്നീടാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. പാക്കിംഗ് സെക്ഷനില്‍ നില്‍ക്കുന്ന ഒരാളുടെ കൈയ്ക്ക് മുറിവേറ്റിട്ടുണ്ടെന്നും അയാളില്‍ നിന്ന് പറ്റിയ തെറ്റാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും മാനേജര്‍ പറഞ്ഞതായി യുവാവ് ഫേസ്ബുക്കില്‍ കുറിച്ചു.

Read more topics: band aid, online ordered food
English summary
band aid from online ordered food
topbanner

More News from this section

Subscribe by Email