Tuesday November 13th, 2018 - 4:34:am
topbanner

തീയേറ്ററില്‍ ദേശീയ ഗാനത്തിനിടെ എഴുന്നേറ്റില്ല; തിരക്കഥാകൃത്തിനുനേരെ കയ്യേറ്റ ശ്രമം

NewsDesk
തീയേറ്ററില്‍ ദേശീയ ഗാനത്തിനിടെ എഴുന്നേറ്റില്ല; തിരക്കഥാകൃത്തിനുനേരെ കയ്യേറ്റ ശ്രമം

മുംബൈ: വസീര്‍ എന്ന സിനിമകാണാനായി തീയേറ്ററിലെത്തിയ ബോളിവുഡ് തിരക്കഥാകൃത്ത് നീരജ് പാണ്ഡെയ്‌ക്കെതിരെ കൈയ്യേറ്റ ശ്രമം. ദേശീയ ഗാനത്തിനിടെ എഴുന്നേറ്റില്ലെന്നാരോപിച്ചാണ് അമ്പതോളം വരുന്ന സംഘം ആക്രമണത്തിനൊരുങ്ങിയത്.

സിനിമ തുടങ്ങുന്നതിനു മുന്‍പ് ദേശീയഗാനത്തിന്റെ അറിയിപ്പ് വന്നപ്പോള്‍ സുഹൃത്തുക്കള്‍ എണീറ്റെങ്കിലും നീരജ് എഴുന്നേറ്റില്ല. തുടര്‍ന്നായിരുന്നു സിനിമ കാണാന്‍ വന്നവര്‍ നീരജിനെ നിര്‍ബന്ധപൂര്‍വ്വം എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇക്കാര്യം ചോദിച്ച് സംഘര്‍ഷാവസ്ഥയിലേക്ക് എത്തി. രണ്ടു വാദത്തെയും പിന്തുണച്ച് ആളുകള്‍ കൂടിയതോടെ പൊലീസ് എത്തുകയായിരുന്നു.

തീയേറ്ററില്‍ എത്തുന്നത് സിനിമാ കാണാന്‍ വേണ്ടിയാണ്. ദേശഭക്തി പ്രകടിപ്പിക്കാനല്ല. എഴുന്നേല്‍ക്കാതിരിക്കാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ട്. ഇതാദ്യമായല്ല താന്‍ എഴുന്നേറ്റു നില്‍ക്കാത്തതെന്നും നീരജ് പോലീസ് സ്‌റ്റേഷനില്‍വെച്ച് പറഞ്ഞു. സംഭവത്തില്‍ തിയേറ്റര്‍ മാനേജര്‍ ക്ഷമ ചോദിക്കുകയും വസീര്‍ കാണുന്നതിന് മറ്റൊരു ദിവസത്തേക്ക് ടിക്കറ്റും നല്‍കി.

English summary
'Baby' Director Neeraj Pandey Thrown Out Of Theatre For Not Standing On National Anthem
topbanner

More News from this section

Subscribe by Email