Thursday November 15th, 2018 - 11:14:pm
topbanner

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം കേള്‍ക്കാതെ ഉദ്യോഗസ്ഥര്‍ മുങ്ങരുത്; ഹാജരായില്ലെങ്കില്‍ കളി കാര്യമാകും

suji
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം കേള്‍ക്കാതെ ഉദ്യോഗസ്ഥര്‍ മുങ്ങരുത്; ഹാജരായില്ലെങ്കില്‍ കളി കാര്യമാകും

ദില്ലി: ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ഡല്‍ഹിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സമ്പൂര്‍ണ്ണ ഹാജര്‍ നില വെയ്ക്കണമെന്ന് നിര്‍ദ്ദേശം. പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് ലഭിച്ചിട്ടും മുങ്ങുന്നത് ഒഴിവാക്കാനാണ് മുന്നറിയിപ്പ്.

രാജ്യത്തിന്റെ സ്വാതന്ത്ര ദിനാഘോഷങ്ങള്‍ പ്രധാനമന്ത്രിയാണ് നയിക്കുക. സര്‍ക്കാരിലെ മന്ത്രിമാര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, സൈനിക മേധാവിമാര്‍, അംബാസിഡര്‍മാര്‍, ഹൈക്കമ്മീഷണര്‍മാര്‍ എന്നിവര്‍ പരമ്പരാഗതമായി ചടങ്ങില്‍ പങ്കെടുക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ക്ഷണം ലഭിക്കാറുണ്ട്.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ചടങ്ങിന്റെ പ്രാധാന്യം പങ്കുവെച്ച് കൊണ്ടാണ് ക്യാബിനറ്റ് സെക്രട്ടറി ഡിപ്പാര്‍മെന്റ് തല ഓര്‍ഡര്‍ ഇറക്കിയത്. ക്ഷണിക്കപ്പെട്ട എല്ലാ ഓഫീസര്‍മാരും ചടങ്ങിലെത്തണമെന്ന് ഉത്തരവ് ആവശ്യപ്പെട്ടു. ഹാജരാകാത്തത് ഗുരുതരമായി കണക്കാക്കും.

നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തില്‍ എത്തിയ ശേഷമുള്ള അഞ്ചാമത്തെ പ്രസംഗമാണ് ഇക്കുറി നടക്കുക. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നേരിടുന്നതിനാല്‍ ഇത് ലക്ഷ്യമാക്കി സര്‍ക്കാരിന്റെ നേട്ടങ്ങളും അദ്ദേഹം എടുത്ത് പറയുമെന്നാണ് കരുതുന്നത്.

 

English summary
babus told not to skip pm modis independence day address
topbanner

More News from this section

Subscribe by Email