Thursday November 15th, 2018 - 8:16:pm
topbanner

പ്രധാനമന്ത്രിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാതെ മാധ്യമപ്രവര്‍ത്തകന്‍

AN
പ്രധാനമന്ത്രിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാതെ മാധ്യമപ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാതെ മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ മുകുള്‍. രാംനാഥ് ഗോയങ്കെ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോഡിയില്‍ നിന്നും സ്വീകരിക്കാതെയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രതിഷേധം അറിയിച്ചത്.

ഈ വര്‍ഷത്തെ ഗോയങ്കെ പുരസ്‌കാരദാന ചടങ്ങിനിടെ ടൈംസ് ഓഫ് ഇന്ത്യയിലെ അക്ഷയ മുകുള്‍ മോഡിയില്‍ നിന്ന് അവാര്‍ഡ് വാങ്ങാതെ വിട്ടുനിന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മാധ്യമപ്രവര്‍ത്തനരംഗത്തുള്ള അദ്ദേഹത്തിന്റെ പുസ്തകത്തിന് നോണ്‍ഫിക്ഷന്‍ വിഭാഗത്തിലാണ് ഗോയങ്കെ പുരസ്‌കാരം ലഭിച്ചത്.

ഗോയങ്കെ പുരസ്‌കാരത്തെ അങ്ങേയറ്റം ബഹുമാനത്തോടെ സ്വീകരിക്കുന്നതായി പറഞ്ഞ അദ്ദേഹം മോഡിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി. ഗീത പ്രസ് ആന്റ് ദി മെയ്ക്കിങ് ഓഫ് ഹിന്ദു ഇന്ത്യ എന്ന പുസ്തകത്തിനായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം. തുടര്‍ന്ന് അദ്ദേഹത്തിന് പകരം പുസ്തകത്തിന്റെ പ്രസാധകന്‍ കൃഷ്ന്‍ ചോപ്ര അവാര്‍ഡ് വാങ്ങി.

 

ഉന്നത രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ കൂട്ട ബലാത്സംഗം; ഭാഗ്യലക്ഷ്മിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ചാനല്‍ റേറ്റിങ്ങിനായി ഷക്കീലയെ ആദ്യം പ്രയോജനപ്പെടുത്തിയത് ശ്രീകണ്ഠന്‍ നായര്‍

 

English summary
journalist rejected award from prime minister
topbanner

More News from this section

Subscribe by Email