Sunday December 16th, 2018 - 11:51:am
topbanner

ദീപാവലി മധുരം നല്‍കാന്‍ കൂട്ടിക്കൊണ്ടുപോയി; ഓട്ടോറിക്ഷാ ഡ്രൈവര്‍ 9 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി, അറസ്റ്റിലായി

suji
ദീപാവലി മധുരം നല്‍കാന്‍ കൂട്ടിക്കൊണ്ടുപോയി; ഓട്ടോറിക്ഷാ ഡ്രൈവര്‍ 9 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി, അറസ്റ്റിലായി

ആറ് വര്‍ഷക്കാലമായി സ്‌കൂളില്‍ എത്തിക്കുന്ന കുട്ടിയെ ഓട്ടോ ഡ്രൈവര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഒന്‍പത് വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 50-കാരനായ ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. ദീപാവലി അവധിക്കിടെയായിരുന്നു സംഭവം.

ദീപാവലി മധുരം പങ്കുവെയ്ക്കാന്‍ മകനെ അയയ്ക്കാമോയെന്ന് അന്വേഷിച്ചാണ് ഇയാള്‍ കുട്ടിയുടെ പിതാവിനെ വിളിക്കുന്നത്. വര്‍ഷങ്ങളായി മകനെ സ്‌കൂളിലെത്തിക്കുന്ന ആളായതിനാല്‍ സംശയമൊന്നും തോന്നാതിരുന്ന രക്ഷിതാക്കള്‍ കുട്ടിയെ അയച്ചു. കുട്ടിയെ സഹോദരിയാണ് ഡ്രൈവറുടെ വീട്ടില്‍ എത്തിച്ചത്.

ഒരു മണിക്കൂര്‍ കഴിഞ്ഞും കുട്ടി മടങ്ങിവരാതെ വന്നതോടെ അമ്മയാണ് മകനെ കൂട്ടാനായി സ്ഥലത്ത് എത്തിയത്. കുട്ടി കരഞ്ഞുകൊണ്ടാണ് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് പോയത്. കാര്യം അന്വേഷിച്ചപ്പോള്‍ ഡ്രൈവര്‍ മോശം വ്യക്തിയാണെന്ന് മാത്രമാണ് കുട്ടിക്ക് വിവരിക്കാന്‍ കഴിഞ്ഞത്. കൂടുതല്‍ ചോദിച്ചപ്പോഴാണ് മധുരം നല്‍കിയ ശേഷം പീഡിപ്പിച്ച വിവരം കുട്ടി പറയുന്നത്.

രക്ഷിതാക്കള്‍ ഡ്രൈവറുടെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ അസഭ്യം പറയുകയായിരുന്നു. മറ്റൊരു കുട്ടി ഇനി അക്രമത്തിന് ഇരയാകരുതെന്ന് കരുതിയാണ് പോലീസിനെ സമീപിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

 

 

 

Read more topics: autorickshaw driver,raping 9 yr
English summary
autorickshaw driver in mumbais bhandup held for raping 9 yr old he used to drop to school
topbanner

More News from this section

Subscribe by Email