Thursday November 15th, 2018 - 3:23:am
topbanner

വനിതാ ടെക്കിയുടെ 5 ലക്ഷത്തിന്റെ സാധനങ്ങള്‍ തിരികെ നല്‍കി; ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

NewsDesk
വനിതാ ടെക്കിയുടെ 5 ലക്ഷത്തിന്റെ സാധനങ്ങള്‍ തിരികെ നല്‍കി; ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

മംഗളുരു: അഞ്ചുലക്ഷത്തോളം വിലവരുന്ന ആഭരണങ്ങള്‍ തിരികെ നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ പാരിതോഷികം. കഴിഞ്ഞദിവസം യാത്രക്കാരി ഓട്ടോയില്‍ മറന്നുവെച്ച ബാഗ് പോലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു പാരിതോഷികം നല്‍കിയത്.

കുളായില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയ ദീപ്തി. ബസ്റ്റാന്‍ഡില്‍ വെച്ചാണ് ഓട്ടോ പിടിച്ചത്. എന്നാല്‍ ഇറങ്ങുമ്പോള്‍ ഓട്ടോയിലുണ്ടായിരുന്ന ബാഗ് എടുക്കാന്‍ മറന്നു.

യാത്രക്കാരിയെ ഇറക്കി കുറച്ചുകഴിഞ്ഞപ്പോഴാണ് സീറ്റില്‍ മറന്ന ബാഗ് പ്രതാപ് ഷെട്ടിയെന്ന ഓട്ടോക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുറന്നുനോക്കിയപ്പോള്‍ വിലയേറിയ ആഭരണങ്ങളും മറ്റുമായിരുന്നു. വണ്ടിയുമായി നോര്‍ത്ത് പോലീസിലെത്തി ബാഗ് കൈമാറി. ദീപ്തി പിന്നീട് ഇവിടെനിന്നും ബാഗ് കൈപ്പറ്റുകയായിരുന്നു.

പോലീസ് പാരിതോഷികമായി നല്‍കിയ 5000ന്റെ വില ബാഗിലുള്ള അഞ്ച് ലക്ഷത്തിലും വലുതാണെന്നും പോലീസ് കമ്മീഷണര്‍ നല്കിയ ഹസ്തദാനത്തിന്റെ മതിപ്പുവില ആര്‍ക്കും കണക്കാക്കാനാവില്ലെന്നുമാണ് പ്രതാപ് ഷെട്ടി പറയുന്നു.

ശരണ്യ മോഹൻ അമ്മ ആയി: ഒരു നടിയ്ക്കും ഇത്തരത്തിലുള്ള അനുഭവം വന്നു കാണില്ല

വിവാഹമോചനം: പ്രിയദര്‍ശന്‍ കോടതിയില്‍ എത്തിയില്ല

സഹോദരിയും ഭര്‍ത്താവും തമ്മിലുള്ള അവിഹിതബന്ധം കണ്ട നവവധുവിനെ കൊലപ്പെടുത്തി

Read more topics: Auto, driver, techie
English summary
Auto driver rewarded for returning valuables worth Rs 5 lakh to techie
topbanner

More News from this section

Subscribe by Email