Friday September 21st, 2018 - 9:54:am
topbanner
Breaking News

ഗര്‍ഭിണികള്‍ക്ക് ഓട്ടോയില്‍ സൗജന്യയാത്രയൊരുക്കി ബിരുദാനന്തരബിരുദാധാരിയായ ഡ്രൈവര്‍

NewsDesk
ഗര്‍ഭിണികള്‍ക്ക് ഓട്ടോയില്‍ സൗജന്യയാത്രയൊരുക്കി ബിരുദാനന്തരബിരുദാധാരിയായ ഡ്രൈവര്‍

പണത്തിനായുള്ള ഓട്ടത്തിനിടയില്‍ ഏല്ലാം മറന്നുപോകുന്നവരുണ്ട്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്ഥനാവുകയാണ് കോയമ്പത്തൂര്‍ സ്വദേശിയായ കറുപ്പുസ്വാമി. ഓട്ടോ ഡ്രൈവറും ബിരുദാനന്തരബിരുദാധാരിയായ കറുപ്പുസ്വാമിയുടെ ഓട്ടോയില്‍ യാത്രചെയ്യുന്ന ഗര്‍ഭിണികള്‍ക്കും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പണം നല്‍കേണ്ടതില്ല.യാത്ര പൂര്‍ണമായും സൗജന്യമാണ്. സാമൂഹ്യസേവനത്തിലൂടെ കോയമ്പത്തൂരിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

ഗവണ്‍മെന്റിന്റെ സഹായത്താലാണ് താന്‍ പഠനം പൂര്‍ത്തിയാക്കിയത് അതിനാല്‍ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിനാലാണ് കറുപ്പുസ്വാമി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗര്‍ഭിണികള്‍ക്കും തന്റെ ഓട്ടോയില്‍ സൗജന്യയാത്ര നല്‍കുന്നത്. ബിരുദാനന്തരബിരുദധാരിയായ കറുപ്പുസ്വാമി തുടര്‍പഠനത്തിനായുള്ള പണത്തിനായാണ് ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്നത്. തമിഴ് സാഹിത്യത്തില്‍ എംഫില്‍ നേടാണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.

സാമ്പത്തികമായി താഴ്ന്ന നിലയിലുള്ള കറുപ്പുസ്വാമി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് സെക്കന്റ് ഹാന്റ് ഓട്ടോറിക്ഷ വാങ്ങിയത്. രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടെയും ഇത്തരം സേവനങ്ങള്‍ നല്‍കാന്‍ കറുപ്പുസ്വാമി മറന്നുപോകാറില്ല.

Read more topics: auto, driver, rides, pregnant women,
English summary
auto driver offers free rides to pregnant women and kids
topbanner

More News from this section

Subscribe by Email