topbanner
Wednesday August 23rd, 2017 - 7:19:pm
topbanner

ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം

rajani v
ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം

മെല്‍ബണ്‍: ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസയ്ക്ക് ആവശ്യം വര്‍ധിച്ചത് കണക്കിലെടുത്ത് വിസിറ്റിങ് വിസ ഓണ്‍ലൈനിലൂടെ അപേക്ഷാന്‍ സാധിക്കും.ജൂലൈ ഒന്നുമുതല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ബോര്‍ഡര്‍ പ്രൊട്ടക്ഷ(ഡിഐബിപി)ന്റെ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും.

വിനോദസഞ്ചാരത്തിനും ബിസിനസിനും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിനുമടക്കം വിവിധ ആവശ്യങ്ങള്‍ക്കായി വിസിറ്റിങ് വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അടിക്കടി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നതെന്നും ഡി.ഐ.ബി.പി സഹമന്ത്രി അലക്സ് ഹാവ്ക്ക് വ്യക്തമാക്കി.

ഓണ്‍ലൈനില്‍ വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നത് വളരെ എളുപ്പമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഈ വര്‍ഷം ആദ്യ നാലുമാസം കൊണ്ട് 65,000 സന്ദര്‍ശക വിസയ്ക്കാണ് ഡി.ഐ.ബി.പി അനുമതി നല്‍കിയത്.

 

Read more topics: australian, visiting, visa, online
English summary
australian visiting visa online
topbanner topbanner

More News from this section

Subscribe by Email