Tuesday September 25th, 2018 - 4:50:am
topbanner

ആധാറും-പാനും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 31; സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ വേണം

Jikku Joseph
ആധാറും-പാനും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 31; സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ വേണം

ന്യൂഡല്‍ഹി: ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 31. ഈ തിയതിക്ക് മുമ്പുതന്നെ നികുതിദായകര്‍ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) സി.ഇ.ഒ. അജയ് ഭൂഷണ്‍ പാണ്ഡെയാണ് അറിയിച്ചത്.

സര്‍ക്കാര്‍ സബ്‌സിഡികള്‍, ക്ഷേമപദ്ധതികള്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ഇത് കൂടിയേതീരൂ. ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ ആദായനികുതി നിയമത്തില്‍ ഭേദഗതികള്‍വരുത്തി കൊണ്ടുവന്നതാണ്. അതിനാല്‍ ബന്ധിപ്പിക്കല്‍ ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. സ്വകാര്യതയിലെ വിധി വന്നതുകൊണ്ട് അതില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ആധാറിലെ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള കാര്യങ്ങള്‍ ഇതിന്റെ നിയമത്തിലുണ്ട്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രമാണ് ഇത്തരം കേസുകള്‍ വരുന്നത്. അതില്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തീരുമാനമെടുക്കുക. ആധാര്‍ നിയമത്തെപ്പറ്റി സുപ്രീംകോടതിയുടെ വിധിയില്‍ ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം സാധുവാണ്. നിയമത്തിലെ വകുപ്പ് ഏഴുപ്രകാരം സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
august 31 last date to link aadhar and pancard
topbanner

More News from this section

Subscribe by Email