Thursday April 18th, 2019 - 10:08:pm
topbanner
topbanner

ഗോവയിലും പഞ്ചാബിലും വോട്ടെടുപ്പ് തുടങ്ങി; കനത്ത സുരക്ഷ

NewsDesk
ഗോവയിലും പഞ്ചാബിലും വോട്ടെടുപ്പ് തുടങ്ങി; കനത്ത സുരക്ഷ

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി ഗോവയിലും പഞ്ചാബിലും വോട്ടെടുപ്പ് തുടങ്ങി. ഒറ്റഘട്ടമായാണ് ഇരു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ്.

പഞ്ചാബില്‍ 117 അംഗ നിയമസഭയിലേക്ക് 1145 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. 1.98 കോടി വോട്ടര്‍മാരും. ഗോവയില്‍ 40 അംഗ നിയമസഭയിലേക്ക് 250 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. 11 ലക്ഷം വോട്ടര്‍മാരും.

പഞ്ചാബില്‍ ബിജെപി-അകാലിദള്‍ സഖ്യവും ഗോവയില്‍ ബിജെപിയുമാണ് അധികാരത്തില്‍. ഇരും സ്ഥാനങ്ങളിലും ആം ആദ്മി അധികാരത്തിലെത്തുമെന്നാണ് നേരത്തെയുണ്ടായ റിപ്പോര്‍ട്ടുകള്‍.

നോട്ട് അസാധുവാക്കലിനുശേഷം വരുന്ന തിരഞ്ഞെടുപ്പായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ ജനങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന വിലയിരുത്തല്‍ കൂടിയാണിത്.

Read more topics: Assembly, Election, Vote, Goa, Punjab
English summary
Assembly Elections: Voting Begins In Goa, Punjab
topbanner

More News from this section

Subscribe by Email