Sunday September 23rd, 2018 - 11:42:pm
topbanner

തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; ഫിബ്രുവരി 11 മുതല്‍ 7 ഘട്ടം; വോട്ടെണ്ണല്‍ മാര്‍ച്ച് 11ന്

NewsDesk
തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; ഫിബ്രുവരി 11 മുതല്‍ 7 ഘട്ടം; വോട്ടെണ്ണല്‍ മാര്‍ച്ച് 11ന്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് രാജ്യം ഉറ്റുനോക്കുന്ന ജനവിധി നടക്കാന്‍ പോകുന്നത്. ഫിബ്രുവരി 11 മുതല്‍ 7 ഘട്ടങ്ങളിലായാണ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലും മാര്‍ച്ച് 11ന് വോട്ടെണ്ണല്‍ നടക്കും.

ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11നാണ് ഒന്നാംഘട്ടം. ഫെബ്രുവരി 15ന് രണ്ടാംഘട്ടം, 19ന് മൂന്നാംഘട്ടം, 23ന് നാലാംഘട്ടം, 27ന് അഞ്ചാംഘട്ടം, മാര്‍ച്ച് നാല് ആറാംഘട്ടം, മാര്‍ച്ച് എട്ട് ഏഴാംഘട്ടം എന്നീ തീയതികളിലായി യുപി തെരഞ്ഞെടുപ്പ് നടക്കും.

മണിപ്പൂരില്‍ രണ്ടുഘട്ടമായാണ് ജനവിധി. മാര്‍ച്ച് നാലിന് ആദ്യഘട്ടവും മാര്‍ച്ച് എട്ടിന് രണ്ടാം ഘട്ടവും നടക്കും. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി നാലിന് ജനവിധി നടക്കും. ഗോവയില്‍ 40 മണ്ഡലങ്ങളും പഞ്ചാബില്‍ 117 മണ്ഡലങ്ങളുമാണ് ഉള്ളത്. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15ന് വോട്ടെടുപ്പ് നടക്കും.

അഞ്ച് സംസ്ഥാനങ്ങളിലായി 16 കോടി വോട്ടമാരുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു. ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക ജനുവരി 12ന് മുന്‍പ് പുറത്തിറക്കും. അഞ്ച് സംസ്ഥാനങ്ങളിലുമായി 693 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് 1,85,000 പോളിംഗ് ബൂത്തുകളാണ് കമ്മീഷന്‍ സജ്ജീകരിക്കുന്നത്.

English summary
Assembly Election Dates For Uttar Pradesh, Punjab, Uttarakhand, Manipur and Goa Announced
topbanner

More News from this section

Subscribe by Email