Sunday September 23rd, 2018 - 10:12:am
topbanner

ഭാര്യയോട് നല്ല ഭക്ഷണം വേണമെന്ന് പറയുന്നത് ഗാര്‍ഹിക പീഡനമല്ലെന്ന് ബോംബെ ഹൈക്കോടതി

suji
ഭാര്യയോട് നല്ല ഭക്ഷണം വേണമെന്ന് പറയുന്നത് ഗാര്‍ഹിക പീഡനമല്ലെന്ന് ബോംബെ ഹൈക്കോടതി

ഭാര്യയോട് നല്ല ഭക്ഷണമുണ്ടാക്കിതരാന്‍ പറയുന്നതും വീട്ടുജോലികള്‍ വൃത്തിയായി ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും ഗാര്‍ഹിക പീഡനമെന്ന് പറയാനാകില്ലെന്ന് ബോംബൈ ഹൈക്കോടതി. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ഭാര്‍ത്താവിനെ കീഴ് കോടതി വെറുതെ വിട്ട കേസില്‍ വിധി ശരിവച്ചാണ് ഹൈക്കോടതി ഇങ്ങനെ നിരീക്ഷിച്ചത്.

17 വര്‍ഷം മുമ്പാണ് സംഭവം. 1998 ല്‍ വിവാഹിതനായ വിജയ് ഷിന്ദേയുടെ ഭാര്യ 2001 ജൂണില്‍ ആത്മഹത്യ ചെയ്തു. പാചകം ചെയ്യാനറിയില്ലെന്നും വീട്ടുജോലി ഭംഗിയായി ചെയ്യുന്നില്ലെന്നും പറഞ്ഞ് ഭര്‍ത്താവും വീട്ടകാരും മകളെ പീഡിപ്പിച്ചതിന്റെ പേരിലാണ് അവള്‍ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. മരണം നടന്ന ദിവസം യുവതിയുടെ മുത്തച്ഛനും ബന്ധുവും വീട്ടിലെത്തിയപ്പോഴും ഇതേ ചൊല്ലി വഴക്കു നടന്നിരുന്നു. അവരെ പറഞ്ഞു സമാധാനിപ്പിച്ച് വീട്ടിലെത്തിയപ്പോഴേക്കാണ് ആത്മഹത്യാ വിവരം അറിയുന്നത്.

വിജയ് ഷിന്ദേയ്ക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു. എന്നാല്‍ മരണം നടന്നപ്പോള്‍ ആരും പരാതിപ്പെട്ടില്ലെന്നും പിന്നിട് ആലോചിച്ച് തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും കോടതിയില്‍ യുവാവ് പറഞ്ഞു. കീഴ്‌ക്കോടതി വെറുതെ വിട്ടതോടെയാണ് അപ്പീലുമായി യുവതിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. അവിഹിത ബന്ധം തെളിയിക്കാനായിട്ടില്ല. യുവതി ആത്മഹത്യ ചെയ്ത ദിവസമുള്ള വഴക്ക് ഗൗരവമുള്ളതായി കാണാനായിട്ടില്ല . കോടതി ചൂണ്ടിക്കാട്ടി .

Read more topics: wife, cook, bombay high court
English summary
asking wife to cooking properly is not ill treatment says bombay high court
topbanner

More News from this section

Subscribe by Email