Wednesday March 20th, 2019 - 6:53:am
topbanner
topbanner

ഞാനാണ് കര്‍ണാടക മുഖ്യമന്ത്രി ; ബാക്ക് സീറ്റ് ഡ്രൈവിങ് ഉണ്ടാകില്ലെന്ന് കുമാരസ്വാമി

suji
ഞാനാണ് കര്‍ണാടക മുഖ്യമന്ത്രി ; ബാക്ക് സീറ്റ് ഡ്രൈവിങ് ഉണ്ടാകില്ലെന്ന് കുമാരസ്വാമി

കര്‍ണാടകയിലെ മുഖ്യമന്ത്രി താനാണെന്നും തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ ബാക്ക് സീറ്റ് ഡ്രൈവിംഗ് നടത്തില്ലെന്നും കുമാരസ്വാമി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യും മുമ്പേ ദേവഗൗഡയുമായി ചില ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രതികരണം.

പിതാവ് തലമുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും ഭരണ പരിചയവും ഉപയോഗപ്പെടുത്തേണ്ടതാണ്. എന്നാല്‍ താനാണ് മുഖ്യമന്ത്രി .ബാക്ക് സീറ്റ് ഡ്രൈവിങ് അനുവദിക്കില്ല. ഭരണ കടിഞ്ഞാണ്‍ എന്റെ കൈയ്യില്‍ തന്നെ. ഭരണത്തില്‍ അദ്ദേഹം ഇടപെടില്ലെന്നു ഞാന്‍ ഉറപ്പു തരുന്നു. ഞാന്‍ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും കുമാരസ്വാി പറഞ്ഞു.

കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാനും വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്ത്രീ ശാക്തീകരണത്തിനും ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Viral News

Read more topics: karnataka cm , kumaraswami
English summary
as a karnataka cm never allowed back seat driving says kumaraswami
topbanner

More News from this section

Subscribe by Email