Tuesday September 25th, 2018 - 2:41:pm
topbanner

കെജ്രിവാളും മന്ത്രിമാരും ധര്‍ണയില്‍ ; ഡല്‍ഹിയില്‍ സംഭവിക്കുന്നത് വിചിത്രമായ കാര്യങ്ങളും

suji
കെജ്രിവാളും മന്ത്രിമാരും ധര്‍ണയില്‍ ; ഡല്‍ഹിയില്‍ സംഭവിക്കുന്നത് വിചിത്രമായ കാര്യങ്ങളും

ഡല്‍ഹി ; നിസഹരണം തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ ്‌നില്‍ ബൈജലാലിന്റെ വസതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മൂന്നു മന്ത്രിമാരും ധര്‍ണയിരിക്കുന്നു. വൈകുന്നേരത്തോടെ ആരംഭിച്ച ധര്‍ണ്ണ മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും ആവശ്യം നടക്കാതെ മടക്കമില്ലെന്ന നിലപാടിലാണ് മന്ത്രിമാര്‍. റേഷന്‍ സാധനങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കാനുള്ള പദ്ധതി ഐഎഎസ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

എന്നാല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നില്ല. ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറിയ്ക്ക് നേരെ ആക്രമണമുണ്ടായതിന് ശേഷമാണ് ഡല്‍ഹി സര്‍ക്കാര്‍ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Read more topics: kejriwal, protest,lt governor
English summary
arvind kejriwals protest sleepover at lt governors
topbanner

More News from this section

Subscribe by Email