Monday October 22nd, 2018 - 7:59:pm
topbanner
Breaking News

ആപ്പിനും കെജ്‌രിവാളിനും നാണക്കേടായി തുടര്‍ച്ചയായ മാപ്പ് പറച്ചിലുകള്‍

NewsDesk
ആപ്പിനും കെജ്‌രിവാളിനും നാണക്കേടായി തുടര്‍ച്ചയായ മാപ്പ് പറച്ചിലുകള്‍

ന്യൂഡല്‍ഹി: ആരോപണം ഉയര്‍ത്തിയശേഷം മാപ്പു പറയുന്നത് ശീലമാക്കിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ആം ആദ്മി പാര്‍ട്ടിയും നാണക്കേടില്‍.

ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ് മജീദിയയോട് നടത്തിയ മാപ്പപേക്ഷയില്‍ വിവാദം കെട്ടടങ്ങുംമുന്‍പേ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ നിതിന്‍ ഗഡ്കരി, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, മകന്‍ അമിത് സിബല്‍ എന്നിവരോട് തിങ്കളാഴ്ച കെജ്‌രിവാള്‍ മാപ്പുചോദിച്ചിരുന്നു.

അഴിമതി ആരോപണം ഉള്‍പ്പെടെ ഉന്നയിച്ചവരോടാണ് മാപ്പപേക്ഷകള്‍. മാപ്പപേക്ഷയെത്തുടര്‍ന്ന് ഈ കേസുകളില്‍ കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കി.

22 സംസ്ഥാനങ്ങളിലായി 33 അപകീര്‍ത്തിക്കേസുകളാണ് ആംആദ്മി പാര്‍ട്ടി നേതാവുകൂടിയായ കെജ്‌രിവാളിന്റെ പേരിലുള്ളത്. ഇതില്‍ മൂന്നുകേസില്‍ അദ്ദേഹം മാപ്പ് പറഞ്ഞുകഴിഞ്ഞു.

ഇനിയും മാപ്പപേക്ഷകള്‍ തുടരുമെന്നാണ് സിസോദിയ വ്യക്തമാക്കുന്നത്. ഇത്തരം വിഷയങ്ങള്‍ക്ക് കോടതിയില്‍പ്പോകാന്‍ ഞങ്ങള്‍ക്ക് സമയമില്ലെന്നും ഇത് അഹന്തയുടെ പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.

Read more topics: Arvind Kejriwal, apology
English summary
Arvind Kejriwal goes on apology spree
topbanner

More News from this section

Subscribe by Email