topbanner
Monday December 18th, 2017 - 12:54:am
topbanner
topbanner

ആരുഷി വധക്കേസില്‍ ദമ്പതികളുടെ മോചനം നീളുന്നു; കാരണം ഇതാണ്....

rajani v
ആരുഷി വധക്കേസില്‍ ദമ്പതികളുടെ മോചനം നീളുന്നു; കാരണം ഇതാണ്....

ന്യൂഡല്‍ഹി: ആരുഷി വധക്കേസില്‍ മാതാപിതാക്കളെ അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടെങ്കിലും അവര്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനായില്ല. വ്യാഴാഴ്ചയാണ് കേസ് പരിഗണിച്ച അലഹബാദ് ഹൈക്കോടതി ഇരുവരേയും വെറുതേ വിട്ടത്. എന്നാല്‍ ഈ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറാത്തതിനാലാണ് ഇരുവരുടേയും മോചനം നീളുന്നത്.

ഉത്തര്‍പ്രദേശിലെ ദസ്‌ന ജയിലിലാണ് ഇരുവരേയും പാര്‍പ്പിച്ചിരിക്കുന്നത്. ഇവരെ മോചിപ്പിക്കുന്നതിന് മുമ്ബ് അലഹബാദില്‍ നിന്നും കോടതി ഉത്തരവിന്റെ ഒപ്പുവെച്ച പകര്‍പ്പ് ദസ്‌ന ജയിലില്‍ എത്തിക്കേണ്ടതുണ്ട്. എന്നാല്‍ ശനി, ഞായര്‍ അവധി ദിനങ്ങള്‍ കൂടി വന്നതോടെ ദമ്ബതികള്‍ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും.

ഫാക്‌സിലോ ഇമെയിലിലോ ലഭിക്കുന്ന ഉത്തരവ് മതിയാവില്ല ഇവരെ മോചിപ്പിക്കാനെന്ന് ജയില്‍ ഉദ്യോഗസ്ഥനായ ദാധിരാം മൗര്യ പറഞ്ഞു. കാലതാമസം കോടതിയാണ് വരുത്തുന്നത് ജയില്‍ അധികൃതരല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

 

Read more topics: arushi case, parent, realase
English summary
arushi case parent realase
topbanner topbanner

More News from this section

Subscribe by Email