Sunday July 22nd, 2018 - 8:31:am
topbanner
Breaking News

കോളേജ് വിദ്യാര്‍ത്ഥികളെ ഉന്നത വിജയം നല്‍കാമെന്ന് വ്യാമോഹിപ്പിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസ് ; അസി വനിതാ പ്രഫസര്‍ അറസ്റ്റില്‍

suji
കോളേജ് വിദ്യാര്‍ത്ഥികളെ ഉന്നത വിജയം നല്‍കാമെന്ന് വ്യാമോഹിപ്പിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസ് ; അസി വനിതാ പ്രഫസര്‍ അറസ്റ്റില്‍

കോളജ് വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസില്‍ സ്വകാര്യ ആര്‍ട്‌സ് കോളജിലെ അസി. പ്രഫസര്‍ നിര്‍മലാദേവിയെ അറുപ്പുക്കോട്ട പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ഭയന്ന് വീട് അടച്ചുപൂട്ടി അകത്ത് കഴിയുകയായിരുന്ന അധ്യാപികയെ മൂന്ന് മണിക്കൂറിലെ കാത്തിരിപ്പിനുശേഷം വാതില്‍ പൊളിച്ച് അകത്തുകടന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് അറസ്റ്റ്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റിട്ട. ഐഎഎസ് ഓഫിസറായ സന്താനത്തിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ച് തമിഴ്?നാട്? ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ഉത്തരവിട്ടു. അസി. വനിത പ്രഫസറെ കോളജ് മാനേജ്‌മെന്റ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

ബി.എസ്.സി മാത്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനികളായ നാലു പേരെയാണ് മധുര കാമരാജ് സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങാന്‍ പ്രേരിപ്പിച്ചത്.

ഇരുപത് മിനിറ്റ് നീണ്ട ടെലിഫോണ്‍ സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. അനുകൂല തീരുമാനമെടുത്താല്‍ പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുമെന്നും സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ബിരുദം വരെ അനായാസമായി നേടാമെന്നും സാമ്പത്തിക നേട്ടമുണ്ടാവുമെന്നും പറഞ്ഞാണ് നിര്‍മലാദേവി വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിച്ചത്.
വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങി. അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി മധുര കാമരാജ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പി.പി. ചെല്ലദുരൈ അറിയിച്ചു.

 

 

English summary
aruppukottai college assistant professor arrested for luring girls
topbanner

More News from this section

Subscribe by Email