Friday April 26th, 2019 - 1:46:am
topbanner
topbanner

രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതി; കബളിപ്പിക്കുന്ന വാഗ്ദാനമെന്ന് അരുണ്‍ ജെയ്റ്റ്ലി

JB
രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതി; കബളിപ്പിക്കുന്ന വാഗ്ദാനമെന്ന് അരുണ്‍ ജെയ്റ്റ്ലി

 

രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കബളിപ്പിക്കുന്ന വാഗ്ദാനമെന്നാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രികൂടിയായ അരുണ്‍ ജെയ്റ്റ്ലി രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയെ വിശേഷിപ്പിച്ചത്. അഞ്ച് കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ലഭിക്കുമെന്ന് പറയുന്ന പദ്ധതി നിലവിലെ എന്‍ഡിഎ സര്‍ക്കാര്‍ നല്‍കുന്നതിന്റെ മൂന്നില്‍ രണ്ട് പോലും ഇല്ലെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6000 രൂപ മിനിമം വരുമാനം ഉറപ്പ് വരുത്തുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. 20 ശതമാനം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 5 കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ നേരിട്ടുളള ഗുണം ലഭിക്കുമെന്ന് രാഹുല്‍ പറഞ്ഞു.

ഇതിന് മറുപടിയായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണ്‍ ജെയ്റ്റ്ലി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തെ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകാലമായി വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് ജെയ്റ്റ്ലി പോസ്റ്റില്‍ പറയുന്നു. ഒരുപാട് വാഗ്ദാനങ്ങളും വളരെ കുറച്ച് വിഭവങ്ങളും മാത്രമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന് ജെയ്റ്റ്ലി കുറ്റപ്പെടുത്തി.

കഴിഞ്ഞ 50 വര്‍ഷക്കാലമായി പട്ടിണി ഇല്ലാതാക്കാം എന്ന മുദ്രാവാക്യമുയര്‍ത്തിയവര് തന്നെയാണ് ഇപ്പോള്‍ വീണ്ടും വരുമാനമില്ലാത്തവര്‍ക്ക് 12000 രൂപ വരുമാനം ഇല്ലാത്തവര്‍ക്ക് മിനിമം വരുമാനം ഉറപ്പ് വരുത്താന്‍ മുന്നോട്ട് വന്നിരിക്കുന്നത്. 5.34 ലക്ഷം കോടി രൂപ എന്‍ഡിഎ സര്‍ക്കാര്‍ ഇതിനോടകം പാവപ്പെട്ടവരിലേയ്ക്ക് സബ്‌സിഡിയിലൂടെ മറ്റും എത്തിച്ചുകഴിഞ്ഞുവെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

 

Read more topics: arun jetly, aganist rahul gandhi,
English summary
arun jetly aganist rahul gandhi
topbanner

More News from this section

Subscribe by Email