Wednesday September 26th, 2018 - 3:01:am
topbanner

താലിചാര്‍ത്തുന്നതിന് തൊട്ടുമുമ്പ് അറസ്റ്റ്; ഛോട്ടാ രാജന്‍ സംഘാംഗം പോലീസ് പിടിയില്‍

akhila
താലിചാര്‍ത്തുന്നതിന് തൊട്ടുമുമ്പ് അറസ്റ്റ്; ഛോട്ടാ രാജന്‍ സംഘാംഗം പോലീസ് പിടിയില്‍

മുംബൈ: വധുവിന് താലിചാര്‍ത്തുന്നതിന് തൊട്ടുമുമ്പ് വരന്‍ അറസ്റ്റില്‍. അധോലോകസംഘാംഗമായ വരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.

ഛോട്ടാ രാജന്‍ സംഘാംഗമായ മന്ദാര്‍ ബോര്‍ക്കര്‍ ആണ് വിവാഹപ്പന്തലില്‍ നിന്ന് പിടിയിലായത്. ഉജ്ജയിനിയിലാണ് സംഭവം. അവിടെ ഒരു ക്ഷേത്രത്തില്‍ പ്രതിശ്രുത വധുവിന് താലി കെട്ടുന്നതിന് തൊട്ടു മുമ്പായിരുന്നു അറസ്റ്റ്. ബോറിവ്ലി സ്വദേശിയായ മന്ദാര്‍ ബോര്‍ക്കര്‍ ഉജ്ജയിനിയിലെ കേബിള്‍ ഓപ്പറേറ്ററാണ്.

പ്രതിയെ കുറിച്ചുള്ള വിവരങ്ങളെല്ലാം മുംബൈ പോലീസ് നേരത്തെ ഇന്‍ഡോറിലെ മഹാകാല്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. ഇവരാണ് പ്രതിയുടെ വാസസ്ഥലവും മറ്റും കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തുമ്പോള്‍ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. ഇവിടെ നിന്നും പോലീസ് മന്ദാറിനെയും കാമുകികൂടിയായ വധുവിനെയും മുംബൈയിലേക്ക് കൊണ്ടുവന്നു.

ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാളെ മുമ്പും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലൊരു കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. അധോലോക നേതാവായ ഗുരുസത്തമിന് വേണ്ടിയും ഇയാള്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുള്ളതായി പോലീസ് പറയുന്നു. മന്ദാര്‍ ബോര്‍ക്കര്‍ക്കെതിരെ പോലീസ് മഹാരാഷ്ട്രാ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം(മക്കോക്ക) ചുമത്തിയെങ്കിലും അത് തെളിയിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടു.

മക്കോക്കയില്‍നിന്ന് ഒഴിവായ മന്ദാറിന് കോടതി ജാമ്യവും നല്‍കി. ജാമ്യത്തിലിറങ്ങിയ ശേഷം ഉജ്ജയിനിയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്നാണ് വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടത്തിയത്.

Read more topics: arrested, marriage
English summary
arrested before the marriage
topbanner

More News from this section

Subscribe by Email