Thursday November 15th, 2018 - 6:05:am
topbanner

മേജറുടെ ഭാര്യയുടെ കഴുത്തറത്തത് പ്രതികാരം തീര്‍ക്കാന്‍ ; മുഖത്ത് വണ്ടി കയറ്റി; നടന്നത് ക്രൂര കൊലപാതകം ; പ്രണയം തലയ്ക്കു പിടിച്ചപ്പോഴുണ്ടായ ക്രൂരതയെന്ന് പോലീസ്

suji
മേജറുടെ ഭാര്യയുടെ കഴുത്തറത്തത് പ്രതികാരം തീര്‍ക്കാന്‍ ; മുഖത്ത് വണ്ടി കയറ്റി; നടന്നത് ക്രൂര കൊലപാതകം ; പ്രണയം തലയ്ക്കു പിടിച്ചപ്പോഴുണ്ടായ ക്രൂരതയെന്ന് പോലീസ്

ന്യൂഡല്‍ഹി ; ആര്‍മി മേജറുടെ ഭാര്യയെ ഡല്‍ഹിയില്‍ റോഡില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയാണ് കൊല്ലപ്പെട്ടത്. കരസേന മേജറായ നിഖില്‍ ഹന്ദ അറസ്റ്റിലായി. കൊലപാതക ശേഷം മുങ്ങിയ ഇയാളെ മീററ്റില്‍ നിന്ന് ഡല്‍ഹി പോലീസ് സംഘം പിടികൂടുകയായിരുന്നു.

2009ലാണ് ഷൈലജയും അമിത്തും വിവാഹിതരാകുന്നത്. നാഗാലാന്‍ഡിലെ ദിമാപുറില്‍ വച്ച് മൂന്നു വര്‍ഷം മുമ്പാണ് നിഖിലെ ഷൈലജ പരിചയപ്പെടുന്നത്. മൂവരും അടുത്ത സുഹൃത്തുക്കളുമാണ്. എന്നാല്‍ അടുത്തിടെ പരിശീലനത്തിനായി അമിത്തിനെ വെസ്റ്റ് ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റി.

ഷൈലജയോട് നിഖിലിന് ഏറെ ഇഷ്ടമായിരുന്നെന്നും വിവാഹം കഴിയ്ക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ആറു വയസ്സുകാരന്റെ അമ്മയായ ഷൈലജ ഇതിന് വിസമ്മതിച്ചു. അമിത്തിനും ഈ ബന്ധത്തെ കുറിച്ച് ചില സൂചനയുണ്ടായിരുന്നു. അതിനിടെ ശനിയാഴ്ച ദിമാപൂറില്‍ നിന്ന് നിഖില്‍ ഡല്‍ഹിയിലെത്തിയത്. ഡല്‍ഹി കന്റോണ്‍മെന്റ് സ്‌റ്റേഷന് സമീപം കാണണമെന്നും പറഞ്ഞു. തുടര്‍ന്ന് ഷൈലജ ഫിസിയോ തെറാപ്പി സെക്ഷന്‍ വേണ്ടി ഔദ്യോഗിക വാഹനത്തില്‍ പോയി ഡ്രൈവറെ മടക്കി അയച്ചു. ഈ സമയം നിഖില്‍ കാറുമായി എത്തി.

ഷൈലജ നിഖിലിന്റെ കാറില്‍ കയറിപോകുന്ന ദൃശ്യം പോലീസിന് കിട്ടി. ഉച്ചയ്ക്ക് ഒന്നരയോടെ യുവതിയുടെ മൃതദേഹം വാഹനമിടിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിക്കുകയായിരുന്നു. മൃതദേഹം പരിശോധിച്ചപ്പോള്‍ കഴുത്തു മുറിച്ചിട്ടുള്ളതായും വ്യക്തമായി. ദേഹത്ത് വാഹനം കയറ്റി ഇറക്കുകയായിരുന്നു. മുഖത്തും വാഹനം കയറിപ്പോയിട്ടുണ്ട്.

ആള്‍പെരുമാറ്റം കുറവായ ഇടത്താണ് കൊലപാതകം നടത്തിയത്. ബന്ധം അവസാനിപ്പിക്കാമെന്ന് ഷൈലജ പറഞ്ഞതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതി കുറ്റം സമ്മതിച്ചു.

English summary
arrested army major was obsessed with officers wife killed her says cops
topbanner

More News from this section

Subscribe by Email