Sunday November 18th, 2018 - 1:35:pm
topbanner

ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ സംഭവം; അര്‍ണാബ് ഗോസ്വാമിക്കെതിരേ ആത്മഹത്യ പ്രേരണകുറ്റത്തിന് കേസെടുത്തു

Jikku Joseph
ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ സംഭവം; അര്‍ണാബ് ഗോസ്വാമിക്കെതിരേ ആത്മഹത്യ പ്രേരണകുറ്റത്തിന് കേസെടുത്തു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരേ അലിബാഗ് പോലീസ് ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്തു. ഇന്റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്ക് ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി.

കേസില്‍ ഐകാസ്റ്റ് എക്‌സിലെ ഫിറോസ് ശൈഖിനെതിരെയും സ്മാര്‍ട്ട് വര്‍ക്ക്‌സിലെ നിതേഷ് സര്‍ദ്ദയ്‌ക്കെതിരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. അന്‍വായ് നായിക്ക് ആത്മഹത്യ ചെയ്തത് റിപ്പബ്ലിക് ടി.വി പണം നല്‍കാത്തതിനെ തുടര്‍ന്നാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു. എന്നാല്‍ നായിക്കിന് കരാര്‍ അനുസരിച്ചുള്ള തുക നല്‍കിയെന്നാണ് റിപ്പബ്ലിക് ടി.വിയുടെ വാദം.

നായിക് തൂങ്ങിമരിച്ചതിന്റെ തൊട്ടടുത്തുനിന്ന് തന്നെ അദ്ദേഹത്തിന്റെ അമ്മ കുമുദിന്റെ മൃതദേഹവും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, കുമുദ് എങ്ങനെയാണെന്ന് മരിച്ചതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ സംഭവങ്ങളെ തുടര്‍ന്നാണ് അര്‍ണാബ് ഗോസ്വാമി, ഐകാസ്റ്റ് എക്സ്/സ്‌കൈ മീഡിയയിലെ ഫിറോസ് ഷെയ്ക്, സ്മാര്‍ട്ട് വര്‍ക്ക്സ് മേധാവി നിതീഷ് സര്‍ധ എന്നിവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

പ്രതികളുടെ പേരില്‍ ആത്മഹത്യപ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പില്‍ പ്രതികളുടെ പേരുണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു. റിപ്പബ്ലിക് ടി.വി പണം നല്‍കാത്തത് കാരണം ബിസിനസ് തകര്‍ന്നെന്നും ഇതോടെയാണ് നായിക്ക് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.

English summary
arnab goswami booked by maharashtra police for allegedly abetting suicide of interior designer
topbanner

More News from this section

Subscribe by Email