Wednesday November 21st, 2018 - 1:14:am
topbanner

5 ദിവസം പ്രായമായ കൈക്കുഞ്ഞുമായി ഭര്‍ത്താവിന്റെ സംസ്‌കാരത്തിന് അവളെത്തി യൂണിഫോം അണിഞ്ഞ്

suji
5 ദിവസം പ്രായമായ കൈക്കുഞ്ഞുമായി ഭര്‍ത്താവിന്റെ സംസ്‌കാരത്തിന് അവളെത്തി യൂണിഫോം അണിഞ്ഞ്

മകള്‍ ഈ ലോകത്തേക്ക് വന്നിട്ട് അഞ്ചാം ദിവസം. പക്ഷെ മകളെ കൈയിലെടുത്ത് യൂണിഫോം അണിഞ്ഞ് മേജര്‍ കുമുദ് ദോഗ്ര പോയത് ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ്. ഫെബ്രുവരി 15ന് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് വിമാനം തകര്‍ന്നാണ് കുമുദിന്റെ ഭര്‍ത്താവ് വിംഗ് കമ്മാന്‍ഡര്‍ ഡി വാട്‌സ് മരിച്ചത്.

ഭര്‍ത്താവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായാണ് മേജര്‍ ഡോഗ്ര പൂര്‍ണ്ണ സൈനിക യൂണിഫോം അണിഞ്ഞ് എത്തിയത്. കൈയില്‍ കുഞ്ഞുമായി എത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ കണ്ണ് നനയ്ക്കുകയാണ്.

ഡി വാട്‌സിന് പുറമെ വിംഗ് കമ്മാന്‍ഡര്‍ ജെയ് പോള്‍ സിംഗും വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു. ജോര്‍ഹത് എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ചെറുവിമാനങ്ങളില്‍ ഒന്നാണ് ടെക്‌നിക്കല്‍ പിഴവുകളെ തുടര്‍ന്ന് ആസാമിലെ മജൂലി ദ്വീപില്‍ തകര്‍ന്നുവീണത്.

 

Read more topics: Army officer, martyr, funeral ,baby
English summary
Army officer attends martyred husbands funeral with 5 day old baby
topbanner

More News from this section

Subscribe by Email