Wednesday November 14th, 2018 - 2:34:pm
topbanner

സൈനീക ഉദ്യോഗസ്ഥന്റെ ഭാര്യയെ കഴുത്തറത്ത ശേഷം വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവം ; കേസില്‍ മറ്റൊരു മേജര്‍ അറസ്റ്റില്‍

suji
സൈനീക ഉദ്യോഗസ്ഥന്റെ ഭാര്യയെ കഴുത്തറത്ത ശേഷം വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവം ; കേസില്‍ മറ്റൊരു മേജര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി ; സൈന്യത്തിലെ മേജറുടെ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റൊരു മേജറെ പോലീസ് അറസ്റ്റ് ചെയ്തു. മേജര്‍ നിഖില്‍ ഹണ്ടയെയാണ് മീററ്റിലെ ദൗറാലയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ഡല്‍ഹി കന്റോണ്‍മെന്റ് മെട്രോ സ്‌റ്റേഷന് സമീപം ശനിയാഴ്ചയാണ് മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ വാഹനം കയറ്റി ഇറക്കിയ പാടുകളും ഉണ്ടായിരുന്നു. ഇവര്‍ക്കിടയില്‍ ശത്രുതയുണ്ടായിരുന്നു.
കഴുത്തറത്തു കൊന്ന ശേഷം നിരവധി തവണ കാര്‍ കയറ്റിയിറക്കിയ നിലയിലാണ് മൃതദേഹം.

സൗത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ബ്രാര്‍ സ്‌ക്വയറില്‍ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപമാണ് മൃതദേഹം കണ്ടത്. ഫിസിയോ തെറാപ്പിക്ക് വേണ്ടി ഡ്രൈവര്‍ക്കൊപ്പം ക്ലിനിക്കിലേക്ക് പോയതായിരുന്നു ഷൈലജ. ഇവരെ ക്ലിനിക്കില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങി. ചികിത്സ കഴിയേണ്ട സമയം കണക്കാക്കിയെത്തിയപ്പോള്‍ ചികിത്സ അറ്റന്റ് ചെയ്യാതെ മടങ്ങിയെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതോടെ ഡ്രൈവര്‍ മേജറെ വിവരമറിയിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബ്രാര്‍സ് ക്വയര്‍ റോഡില്‍ യുവതിയുടെ ശരീരം കണ്ടെത്തിയെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. മേജറെത്തി ഭാര്യയുടെ ശരീരമാണെന്ന് സ്ഥിരീകരിച്ചു.

 

English summary
army major arrested in meerut over the murder of fellow officers wife
topbanner

More News from this section

Subscribe by Email