Wednesday March 20th, 2019 - 4:52:am
topbanner
topbanner

അരവിന്ദ് കെജ്രിവാളിന്റെ ഉപദേഷ്ടാവ് രാജി വെച്ചു

Anju Nc
അരവിന്ദ് കെജ്രിവാളിന്റെ ഉപദേഷ്ടാവ് രാജി വെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉപദേശകന്‍ വി.കെ ജെയ്ന്‍ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനു നല്‍കിയ വി.കെ ജെയ്ന്‍ ഇതിന്റെ പകര്‍പ്പ് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും അയച്ചു.

ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് ജെയിനിനെ ചോദ്യം ചെയ്തതിനു പിറകെയാണ് രാജി. സംഭവത്തിലെ പ്രതികളായ എംഎല്‍എമാര്‍ക്കെതിരെ ജെയിന്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഡല്‍ഹി നഗരവികസന ബോര്‍ഡ് സിഇഒ സ്ഥാനത്തു നിന്ന് വിരമിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ജെയിനിനെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചത്.

ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവത്തിനു ശേഷം മെഡിക്കല്‍ ലീവെടുത്തിരിക്കുകയായിരുന്നു ജെയ്ന്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ ഫെബ്രുവരി 19നാണ് അന്‍ഷു പ്രകാശിന് മര്‍ദ്ദനമേറ്റ സംഭവമുണ്ടായത്.

Viral News

English summary
aravind kejriwals advisor resigns
topbanner

More News from this section

Subscribe by Email