topbanner
Friday January 19th, 2018 - 11:14:pm
topbanner

പത്മ പുരസ്‌കാരങ്ങള്‍ക്ക് ജനങ്ങള്‍ക്ക് നേരിട്ട് പേരു നിര്‍ദ്ദേശിക്കാം: പ്രധാന മന്ത്രി

Anju N C
പത്മ പുരസ്‌കാരങ്ങള്‍ക്ക് ജനങ്ങള്‍ക്ക് നേരിട്ട് പേരു നിര്‍ദ്ദേശിക്കാം: പ്രധാന മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളില്‍ ഉള്‍പ്പെട്ട പത്മ പുരസ്‌കാരങ്ങള്‍ക്ക് ഇനി പൊതുജനങ്ങള്‍ക്കും പേര് നിര്‍ദ്ദേശിക്കാം. മുമ്പ് മന്ത്രിമാരായിരുന്നു പേരുകള്‍ നിര്‍ദ്ദേശിച്ചിരുന്നത്. പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരെ ഓണ്‍ലൈനിലൂടെ നിര്‍ദ്ദേശിക്കുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിയമം പരിഷ്‌കരിച്ചിരിക്കുന്നത്.

നീതി ആയോഗിന്റെ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് മോദി പ്രഖ്യാപനം നടത്തിയത്. ചെറിയൊരു മാറ്റത്തിനാണ് ഞങ്ങള്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഇനി ആര്‍ക്കു വേണമെങ്കിലും ഒരാളെ പത്മ പുരസ്‌കാരത്തിനായി ഓണ്‍ലൈനില്‍ നിര്‍ദ്ദേശിക്കാം. എല്ലാ ജനങ്ങള്‍ക്കും രാജ്യത്തിനു വേണ്ടി എന്തെങ്കിലും നല്‍കാന്‍ സാധിക്കും. നമ്മുടെ വളര്‍ച്ചക്കൊപ്പം ഈ കഴിവുകളെ സമന്വയിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

നിലവില്‍ ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാത്രമാണ് പത്മ അവാര്‍ഡുകള്‍ക്ക് നാമ നിര്‍ദ്ദേശം നല്‍കാന്‍ അധികാരമുള്ളത്.

English summary
anyone can recommend for a person for patma awards
topbanner topbanner

More News from this section

Subscribe by Email