Wednesday October 17th, 2018 - 9:32:am
topbanner
Breaking News

കേന്ദ്രമന്ത്രി എം ജെ അക്ബറിനെതിരെ ആരോപണവുമായി വിദേശ മാധ്യമപ്രവര്‍ത്തകയും

suji
കേന്ദ്രമന്ത്രി എം ജെ അക്ബറിനെതിരെ ആരോപണവുമായി വിദേശ മാധ്യമപ്രവര്‍ത്തകയും

മീ ടൂ ക്യാമ്പയ്‌നില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ലൈംഗീക അതിക്രമം ആരോപിച്ച കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ പുതിയ ആരോപണം. കൊളമ്പിയന്‍ മാധ്യമപ്രവര്‍ത്തകയാണ് ഏറ്റവും പുതിയ ആരോപണവുമായി രംഗത്തെത്തിയത്. 

ഏഷ്യന്‍ ഏജ് ഓഫീസില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന കാലത്ത് തന്നെ ഉപദ്രവിച്ചെന്നാണ് കൊളമ്പിയന്‍ മാധ്യമപ്രവര്‍ത്തക ആരോപിക്കുന്നത്.

നിലവില്‍ എം ജെ അക്ബറിനെതിരെ പത്തോളം പേരാണ് മീ ടു ക്യാമ്പയിനുമായി രംഗത്തെത്തിയത്. വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി നൈജീരിയയിലുള്ള അക്ബര്‍ ഞായറാഴ്ച തിരിച്ചെത്തുന്നതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ തീരുമാനമാകും.

ബി.ജെ.പി നേതൃത്വത്തില്‍നിന്ന് ആരും മന്ത്രിയെ പിന്തുണച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, കേന്ദ്രമന്ത്രിമാരായ മനേകാ ഗാന്ധി, സ്മൃതി ഇറാനി എന്നിവര്‍ മി ടൂ ക്യാമ്പെയ്‌നെതിരെ ശക്തമായി രംഗത്തുവന്നു.

 

 

Read more topics: allegation,m j akbar
English summary
another allegation against m j akbar
topbanner

More News from this section

Subscribe by Email