Monday September 24th, 2018 - 12:08:am
topbanner

ഗതാഗത വകുപ്പില്‍ പ്യൂണ്‍; അനധികൃത സമ്പാദ്യം 90 കോടി; 18 ഫ്‌ളാറ്റ്, 50 ഏക്കര്‍ ഭൂമി

suji
ഗതാഗത വകുപ്പില്‍ പ്യൂണ്‍; അനധികൃത സമ്പാദ്യം 90 കോടി; 18 ഫ്‌ളാറ്റ്, 50 ഏക്കര്‍ ഭൂമി

തലക്കെട്ട് വായിച്ച് ഞെട്ടിയോ? സംഭവത്തില്‍ അന്വേഷണത്തിനിറങ്ങിയ ആന്ധ്ര പ്രദേശ് അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. നെല്ലൂരില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫീസില്‍ വെറും പ്യൂണായി ജോലി ചെയ്യുന്ന വ്യക്തിയില്‍ നിന്നും എസിബി അധികൃതര്‍ കണ്ടെടുത്തത് 90 കോടി രൂപയുടെ അനധികൃത സ്വത്തുവകകളാണ്.

55-കാരനായ കരഡു നരസിംഹ റെഡ്ഡിയാണ് അധികൃതരെ ഞെട്ടിച്ചത്. ഒരു ദിവസം നീണ്ടുനിന്ന റെയ്ഡില്‍ നെല്ലൂരില്‍ 18 ഫ്‌ളാറ്റുകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇതിന് പുറമെ 50.36 ഏക്കര്‍ കൃഷി ഭൂമിയാണ് കുടുംബാംഗങ്ങളുടെ പേരില്‍ വാങ്ങിക്കൂട്ടിയിട്ടുള്ളത്. കൂടാതെ 2 കിലോ സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു.

ഇതിന് പുറമെ വെള്ളിയില്‍ ചെയ്ത വിഗ്രഹങ്ങള്‍, പാത്രങ്ങള്‍, 1.1 കോടിയുടെ ഇന്‍ഷുറന്‍സ് ഡെപ്പോസിറ്റ്, 10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയും പിടികൂടി. ഓഫീസ് ടേബിളിന്റെ വലിപ്പില്‍ ഉണ്ടായിരുന്നത് 7.5 ലക്ഷമാണ് ക്യാഷായി ഉണ്ടായിരുന്നത്. കോപ്പറേറ്റീവ് ബാങ്കില്‍ ഏതാനും ലോക്കറുകളും ഇയാള്‍ക്കുണ്ട്.

1984ല്‍ 650 രൂപ ശമ്പളത്തിലാണ് ഇയാള്‍ അറ്റന്‍ഡറായി ജോലിക്ക് കയറിയത്. ഇപ്പോള്‍ ശമ്പലം 40,000 രൂപ. കഴിഞ്ഞ 34 വര്‍ഷമായി ഒരേ പോസ്റ്റില്‍ തുടര്‍ന്ന ഇയാള്‍ പ്രൊമോഷനുകള്‍ വേണ്ടെന്ന് വെച്ചിരുന്നു. കൈക്കൂലിയുടെ വരവ് തടസ്സപ്പെടുമെന്നായിരുന്നു ഭയം.

പൊതുപ്രവര്‍ത്തകര്‍ക്ക് മുതല്‍ നിരവധി പേര്‍ക്ക് റെഡ്ഡി കോടികള്‍ പലിശയ്ക്ക് നല്‍കിയിട്ടുണ്ട്.

 

English summary
andhra pradesh transport office peon caught with assets worth rs 90 crore
topbanner

More News from this section

Subscribe by Email