Tuesday September 25th, 2018 - 8:50:am
topbanner

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ല; എംപി രാജിവെക്കുന്നു

NewsDesk
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ല; എംപി രാജിവെക്കുന്നു

അനന്ത്പുര്‍: ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ എംപി ജെ.സി. ദിവാകര്‍ റെഡ്ഡി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതുമൂലം രാജി വെയ്ക്കാന്‍ ഒരുങ്ങുന്നു.

തെലുങ്കു ദേശം പാര്‍ട്ടി എംപിയാണ് ജെ.സി. ദിവാകര്‍ റെഡ്ഡി. തന്നെ വിശ്വസിച്ച് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് നീതി പുലര്‍ത്താന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റെഡ്ഡി രാജിക്ക് ഒരുങ്ങുന്നത്.

ജനങ്ങള്‍ നേരിട്ട പ്രധാന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുവാന്‍ സാധിച്ചില്ല. റോഡിനു വീതി കൂട്ടുവാനോ കുടിവെള്ള പ്രശ്‌നം പരിഹരിക്കുവാനോ തനിക്കു സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 25നോ 26നോ ലോക്‌സഭാ സ്പീക്കര്‍ക്കു രാജി കത്ത് നല്‍കുമെന്നും റെഡ്ഡി അറിയിച്ചു.

 

Read more topics: Andhra Pradesh, MP, Diwakar Reddy
English summary
I have failed: Andhra Pradesh MP Diwakar Reddy of TDP to resign
topbanner

More News from this section

Subscribe by Email