Wednesday September 19th, 2018 - 1:01:am
topbanner
Breaking News

അധ്യാപികയോട് മോശമായി പെരുമാറിയുടെ മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തു

NewsDesk
അധ്യാപികയോട് മോശമായി പെരുമാറിയുടെ മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: അധ്യാപികയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആന്ധ്രപ്രദേശ് സാമൂഹിക ക്ഷേമ മന്ത്രി രവേല കിഷോര്‍ ബാബുവിന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രിയുടെ മകനായ സുശീല്‍, ഡ്രൈവര്‍ രമേഷ് എന്നിവരാണ് അറസ്റ്റിലായത്.

ബന്‍ജാര ഹില്‍സിലെ ഇരുപതുകാരിയായ അധ്യാപിക നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അധ്യാപികയെ കാറില്‍ പിന്തുടര്‍ന്ന പ്രതികള്‍ ഇവരോട് അസഭ്യം പറയുകയും കാറിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധ്യാപികയെ ഇവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതു കണ്ട നാട്ടുകാര്‍ ഇതു തടഞ്ഞു. തുടര്‍ന്ന് അധ്യാപിക നല്‍കിയ പരാതിയിന്മേലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

കേസില്‍ തന്റെ മകന്‍ കുറ്റക്കാരനാണെന്നു കണ്ടാല്‍ ശിക്ഷ വിധിക്കണമെന്ന് മന്ത്രി രവേല കിഷോര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തന്റെ രാഷ്ട്രീയപരമായ യാതൊരു വിധത്തിലുമുള്ള ഇടപെടലുകളും ഉണ്ടാവില്ലെന്നും മന്ത്രി പ്രതികരിച്ചു.

 'മലയാളി പുരുഷന് കാമം തീര്‍ക്കാന്‍ അറിയില്ല; അവര്‍ക്കിഷ്ടം ഒളിച്ചുപരിപാടി': നളിനി ജമീലയുടെ അഭിപ്രായ പ്രകടനം

സഹോദര ലൈംഗികതയും മൃതദേഹരതിയും വേണമെന്ന വിചിത്ര ആവശ്യവുമായി യുവതി

സെല്‍ഫിയെടുത്തപ്പോള്‍ സെക്‌സ് ടോയ്‌സും; അറിയാതെ ഷെയര്‍ ചെയ്തത് കുടുംബ ഗ്രൂപ്പില്‍

English summary
Andhra Pradesh Minister's Son Allegedly Misbehaves With Woman In Hyderabad
topbanner

More News from this section

Subscribe by Email