Thursday November 15th, 2018 - 6:30:pm
topbanner

കൈക്കൂലി വാങ്ങിയവര്‍തന്നെ അത് വീട്ടിലെത്തിക്കും; ഉദ്യാഗസ്ഥരെ കുടുക്കാന്‍ സര്‍ക്കാര്‍

NewsDesk
കൈക്കൂലി വാങ്ങിയവര്‍തന്നെ അത് വീട്ടിലെത്തിക്കും; ഉദ്യാഗസ്ഥരെ കുടുക്കാന്‍ സര്‍ക്കാര്‍

ഹൈദരാബാദ്: കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുടുക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പുതിയ സേവനം ഒരുക്കുന്നു. 1100 ഡയല്‍ചെയ്ത് പരാതി അറിയിച്ചാല്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ തന്നെ ഇത് തിരിച്ച് വീട്ടിലെത്തിക്കും.

ദിവസങ്ങള്‍ക്കുള്ളില്‍ 12 ഉദ്യോഗസ്ഥര്‍ കൈക്കൂലി തിരിച്ചേല്‍പ്പിച്ചതായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. കര്‍ണൂല്‍ ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറി 10 പേരില്‍ നിന്ന് വാങ്ങിയ പണം തിരിച്ചുകൊടുത്തു.

മേയ് 25നാണ് പദ്ധതി തുടങ്ങിയത്. 500 രൂപ മുതല്‍ ആയിരം രൂപവരെയാണ് തിരിച്ചുകൊടുത്തത്. ഇന്ത്യയില്‍ കര്‍ണാടക കഴിഞ്ഞാല്‍ ഏറ്റവും അഴിമതിയുള്ള സംസ്ഥാനമാണ് ആന്ധ്രപ്രദേശെന്ന് ഈയിടെ സര്‍വേയില്‍ വെളിപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ പരീക്ഷണവുമായി രംഗത്തിറങ്ങിയത്.

Read more topics: Andhra Pradesh, corrupt, bribe
English summary
In Andhra Pradesh, dial 1100 and hope corrupt official returns your bribe
topbanner

More News from this section

Subscribe by Email