Thursday April 26th, 2018 - 5:07:pm
topbanner

ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷന്‍ കെ.ഹരിബാബു രാജിവെച്ചു

Jikku Joseph
ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷന്‍ കെ.ഹരിബാബു രാജിവെച്ചു

ഹൈദരാബാദ്: കെ.ഹരിബാബു ആന്ധ്രാപ്രദേശ് ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. വിശാഖപട്ടണം എംപികൂടിയായ ഹരിബാബു രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ചുകൊടുത്തു.

സോമുവീരരാജു, മുന്‍ മന്ത്രി പി.മാണിക്യാല റാവു, കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ കണ്ണ ലക്ഷ്മിനാരായണ, യു.പി.എ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഡി.പുരന്ദരേശ്വരി എന്നിവരില്‍ ആരെങ്കിലും ബി.ജെ.പിയുടെ അടുത്ത സംസ്ഥാന അധ്യക്ഷനാകുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ആന്ധ്രാപ്രദേശിലെ ബി.ജെ.പി അധ്യക്ഷസ്ഥാനം ലഭിക്കാന്‍ സാധ്യത കൂടുതല്‍ കപു സമുദായത്തില്‍ നിന്നുള്ള വീരരാജുവിനും മാണിക്യാല റാവുവിനുമാണ്. അതേസമയം ടിഡിപി എന്‍ഡിഎ സഖ്യംവിട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ ഉടന്‍ അഴിച്ചുപണിയുണ്ടാകും.

നേരത്തെ ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവി പ്രശ്നത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ ദേശീയ നേതൃത്വത്തിനെതിരെ കടുത്ത അമര്‍ഷം പ്രകടമായിരുന്നു. അതേസമയം, ഹരി ബാബുവിന്റേത് രാഷ്ട്രീയ നാടകമാണെന്നും തെലുങ്കുദേശം പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാനുള്ള അമിത് ഷായുടെ നീക്കത്തിന്റെ ഭാഗമാണെന്നും വിലയിരുത്തലുണ്ട്.

English summary
andhra pradesh: bjp mp hari babu resigns as party state president

More News from this section

Subscribe by Email