Thursday October 18th, 2018 - 9:36:pm
topbanner
Breaking News

വീട്ടിനകത്ത് വൃദ്ധയും ഭിന്നശേഷിക്കാരിയായ മകളും കൊല്ലപ്പെട്ട നിലയില്‍

Aswani
വീട്ടിനകത്ത് വൃദ്ധയും ഭിന്നശേഷിക്കാരിയായ മകളും കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: വീട്ടിനകത്ത് അറുപതുകാരിയായ വൃദ്ധയും ഭിന്നശേഷിക്കാരിയായ മകളും കൊല്ലപ്പെട്ട നിലയില്‍. ഇരുവരുടെയും മൃതദേഹം ഡല്‍ഹിയിലുള്ള മിയാന്‍വാലിയിലുള്ള വീട്ടിലാണ് കണ്ടെത്തിയത്. ശശി തല്‍വാര്‍, മകളായ നിധി (40) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങളുടെ കഴുത്തറുത്ത നിലയിലാണ് കിടന്നിരുന്നത്. ഇവരുടെ കൈകള്‍ ബന്ധിക്കുകയും വായ മൂടിക്കെട്ടുകയും ചെയ്തിരുന്നു. ജോലിക്കാരിയാണ് രാവിലെ വീട്ടിലെത്തിയപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടത്. ഇവരാണ് പോലീസില്‍ വിവരമറിയിച്ചത്. വീടിനുള്ളില്‍ കവര്‍ച്ചയ്ക്കുള്ള ശ്രമമോ മറ്റ് മല്‍പിടുത്തമോ നടന്നതായി സൂചനയില്ലെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടമായിട്ടില്ലെന്നും മറ്റ് വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.

സിസി ടിവി വീട്ടിനകത്തോ പുറത്തോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അമ്മയും മകളും തനിച്ചുള്ളപ്പോള്‍ ആരൊക്കെയാണ് വീട്ടിലെത്തിയതെന്ന് അറിയുക എളുപ്പമല്ല. ശശി തല്‍വാറിന്റെ ഭര്‍ത്താവ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. മറ്റ് രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ കാനഡയിലും മറ്റൊരാള്‍ മുംബൈയിലുമാണ് താമസം.

English summary
An old woman and disabled daughter murdered inside the house
topbanner

More News from this section

Subscribe by Email