Thursday December 13th, 2018 - 1:18:am
topbanner

അമൃത്സറിലെ പ്രാർത്ഥനാലയത്തിന് നേരേ ​ഗ്രനേഡ് ആക്രമണം; മൂന്ന് മരണം

RA
അമൃത്സറിലെ പ്രാർത്ഥനാലയത്തിന് നേരേ ​ഗ്രനേഡ് ആക്രമണം; മൂന്ന് മരണം

അമൃത്സർ: അമൃത്സറിലെ രാജസൻസി ​​​ഗ്രാമത്തിലെ പ്രാർത്ഥനാ ഹാളിന് നേരെ നടന്ന ​ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പേർ മരിച്ചു. അപകടത്തിൽ പതിനഞ്ച് പേർക്ക് പരിക്കേറ്റു. ബൈക്കിലെത്തിയ രണ്ട് പേർ‌ പ്രാർത്ഥനാ ഹാളിന് നേരെ ​ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. അക്രമികൾ മുഖംമൂടി ധരിച്ചാണ് എത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

​ഗ്രനേഡ് എറിയുന്ന സമയത്ത് പ്രാർത്ഥനാലയത്തിനുള്ളിൽ ഇരുനൂറ്റി അമ്പതോളം പേർ ഉണ്ടായിരുന്നു. സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും നല്‍കുമെന്ന് മുഖ്യമന്ത്രി അമരീന്ദ്രര്‍ സിങ് അറിയിച്ചു. സി.സിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവ സമയം 250 പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നു.

 

 

Read more topics: amrithsar, granade, attack
English summary
amrithsar granade attack
topbanner

More News from this section

Subscribe by Email