Saturday December 15th, 2018 - 3:22:am
topbanner

പട്ടേല്‍ പ്രതിമയ്ക്ക് പിന്നാലെ കര്‍ണാടകയില്‍ അമ്മ കാവേരി പ്രതിമ വരുന്നു ; ചെലവ് 1200 കോടി രൂപ

suji
പട്ടേല്‍ പ്രതിമയ്ക്ക് പിന്നാലെ കര്‍ണാടകയില്‍ അമ്മ കാവേരി പ്രതിമ വരുന്നു ; ചെലവ് 1200 കോടി രൂപ

2000 കോടി രൂപ ചെലവില്‍ കേന്ദ്രസര്‍ക്കാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചതിന് പിന്നാലെ അമ്മ കാവേരി പ്രതിമയുമായി കര്‍ണാടക സര്‍ക്കാര്‍. മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ് സാഗര്‍ റിസര്‍വോയറില്‍ പ്രതിമ നിര്‍മ്മിക്കാനാണ് ആലോചന. ഇതിന് പുറമേ ഒരു മ്യൂസിയവും 360 അടി ഉയരത്തില്‍ രണ്ട് ഗ്ലാസ് ടവറുകളും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ടൂറിസ പ്രചരണാര്‍ത്ഥം ഒരു ബാന്‍ഡ് സ്റ്റാന്‍ഡും ഇന്‍ഡോര്‍ സ്‌റ്റേഡിയവും ചരിത്ര സ്മാരകങ്ങളും പ്രതിരൂപങ്ങളും നിര്‍മ്മിക്കും. ആകെ 1200 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

റിസര്‍വോയറിന് സമീപം കൃത്രിമ തടാകം സൃഷ്ടിച്ചായിരിക്കും പ്രതിമയും മ്യൂസിയവും സ്ഥാപിക്കുക. മ്യൂസിയം കോംപ്ലക്‌സിന് മുകളില്‍ രണ്ട് ഗ്ലാസ് ടവറുകളിലായിരിക്കും പ്രതിമയുടെ സ്ഥാനം. സര്‍ക്കാര്‍ ഭൂമിയിലാണ് പദ്ധതി തുടങ്ങുന്നത്. എന്നാല്‍ പദ്ധതിയ്ക്കായി പണം മുടക്കാന്‍ സ്വകാര്യ മേഖലയില്‍ നിന്ന് നിക്ഷേപകരെ കണ്ടെത്തുമെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു .

Read more topics: amma kaveri statue, karnataka
English summary
amma kaveri statue
topbanner

More News from this section

Subscribe by Email