Tuesday February 19th, 2019 - 6:21:am
topbanner

അമിതാഭ് ബച്ചന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ നോട്ടീസ്

RAsh
അമിതാഭ് ബച്ചന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ നോട്ടീസ്

മുംബൈ: അനധികൃത കെട്ടിട നിര്‍മ്മാണത്തിന് നടന്‍ അമിതാഭ് ബച്ചനടക്കം 7 പേര്‍ക്ക് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ നോട്ടീസ്. വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലിക്ക് ലഭിച്ച വിവരാവകാശ രേഖയിലണ് 2016ല്‍ ബച്ചനടക്കം 7പേര്‍ക്കെതിരെ അനധികൃത നിര്‍മ്മാണത്തിന് നോട്ടീസ് നല്‍കിയിട്ടുളളതായി വ്യക്തമാക്കുന്നത്.

ബച്ചന്‍ ഗുഡ്ഗാവ് ബംഗ്ലാവില്‍ ചില അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തുകയും, പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തുക‍യും ചെയ്തു. മറ്റ് 7 പേരും വീടുകളിലെ പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ നിര്‍മ്മാണം നടത്തിയിരിക്കുന്നത്.
നോട്ടീസ് ലഭിച്ചതിന് പുറമെ 2017 ജനുവരി 5 ന് ആര്‍ക്കിടെക് ശശാങ്ക് കോകില്‍ നിര്‍മ്മാണത്തിന്‍റെ വിവരങ്ങള്‍ വീണ്ടും സമര്‍പ്പിച്ചിരുന്നുവെങ്കിലും കോര്‍പ്പറേഷന്‍റെ കെട്ടിട നിര്‍മ്മാണ വിഭാഗം ഇത് തള്ളി.

തുടര്‍ന്ന് മെയ് 6 ന് എല്ലാ അനധികൃത നിര്‍മ്മാണങ്ങളും പൊളിച്ചു നീക്കാന്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരുന്നെങ്കിലും തുടര്‍നടപടികള്‍ വൈകുകയായിരുന്നു.സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനും മുനിസിപ്പല്‍ കമ്മീഷ്ണര്‍ക്കു കത്ത് അയക്കാന്‍ ഒരുങ്ങുകയാണ് അനില്‍.

Viral News

English summary
amithah bachan, municipal corparation,notice
topbanner

More News from this section

Subscribe by Email