topbanner
Sunday December 17th, 2017 - 11:47:am
topbanner
topbanner

അമിതാബ് ബച്ചനെ ജിഎസ്ടി അംബാസഡറായി തെരഞ്ഞെടുത്തു

rajani v
അമിതാബ് ബച്ചനെ ജിഎസ്ടി അംബാസഡറായി തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാബ് ബച്ചനെ ജിഎസ്ടി അംബാസഡറായി തെരഞ്ഞെടുത്തു. ജിഎസ്ടിയുടെ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രചാരണ വീഡിയോയില്‍ ബിഗ് ബിയാണ് അഭിനയിച്ചിരിക്കുന്നത്. വീഡിയോ ഇതിനകം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.

ദേശീയ ഏകീകൃത വിപണി സൃഷ്ടിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് ജിഎസ്ടി കൊണ്ടു വരുന്നതെന്ന് അമിതാബ് പരസ്യ വീഡിയോയില്‍ പറയുന്നു. ദേശീയ പതാകയിലെ മൂന്ന് നിറങ്ങള്‍ പോലെ യോജിപ്പിക്കുന്ന ശക്തിയാണ് ജിഎസ്ടിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജിഎസ്ടി കൊണ്ടു വരുന്നതെന്നും ബിഗ് ബി പറഞ്ഞു.

English summary
amithabachan brand ambasidor of GST
topbanner topbanner

More News from this section

Subscribe by Email