Sunday November 18th, 2018 - 5:09:am
topbanner

അമിതാഭ് ബച്ചന്‍ ബിറ്റ് കോയിനില്‍ 1.6 കോടി നിക്ഷേപിച്ചു; ഇപ്പോള്‍ 112 കോടി

NewsDesk
അമിതാഭ് ബച്ചന്‍ ബിറ്റ് കോയിനില്‍ 1.6 കോടി നിക്ഷേപിച്ചു; ഇപ്പോള്‍ 112 കോടി

മുംബൈ: അനുദിനം കുതിപ്പ് നടത്തുന്ന ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിനില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനും നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ട്.

ഏതാണ്ട് 112 കോടി രൂപയുടെ മൂല്യം ഇപ്പോള്‍ നിക്ഷേപത്തിനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ടര വര്‍ഷം മുന്‍പ് കേവലം 1.6 കോടി രൂപ നിക്ഷേപിച്ചിരുന്നതാണ് ഇപ്പോള്‍ പതിന്മടങ്ങ് മൂല്യമായി വര്‍ധിച്ചിരിക്കുന്നത്.

2015-ലാണ് ബച്ചന്‍ കുടുംബം സിംഗപ്പൂര്‍ കമ്പനിയായ മെറിഡിയന്‍ ടെക്കില്‍ ബിറ്റ്കോയിന്‍ നിക്ഷേപം നടത്തിയിട്ടുള്ളതെന്ന് പറയുന്നു.

ബിറ്റ്കോയിന്റെ മൂല്യത്തില്‍ അടുത്തിടെയായി വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഒരു ബിറ്റ്കോയിന് ഏതാണ്ട് 65 ലക്ഷം രൂപ ആയാലും അത്ഭുതപ്പെടാനില്ലെന്ന് 2008-ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ച ഹെഡ്ജ്ഫണ്ട് മാനേജര്‍ നാസിം നിക്കോളാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read more topics: Amitabh Bachchan, bitcoin, currency
English summary
Amitabh Bachchan rode the bitcoin wave and is now a cryptocurrency crorepati
topbanner

More News from this section

Subscribe by Email