Sunday September 23rd, 2018 - 6:14:am
topbanner

മോദിയെ തടയാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്ന് അമര്‍ സിംഗ് ; ജനാധിപത്യത്തില്‍ ആരും പരാജയത്തിന് അതീതരല്ലെന്ന് കോണ്‍ഗ്രസ്

suji
മോദിയെ തടയാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്ന് അമര്‍ സിംഗ് ; ജനാധിപത്യത്തില്‍ ആരും പരാജയത്തിന് അതീതരല്ലെന്ന് കോണ്‍ഗ്രസ്

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി വിരുന്ന് സല്‍ക്കാരം സംഘടിപ്പിച്ചത്. എന്നാല്‍ സോണിയയുടെ സല്‍ക്കാരം കൊണ്ടൊന്നും കാര്യമില്ലെന്ന നിലപാടാണ് വിവിധ കക്ഷികള്‍ മുന്നോട്ടുവെച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ തള്ളുന്നതായിരുന്നു വിരുന്ന് സല്‍ക്കാരമെന്ന് ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. അമ്മയെ കെട്ടിപ്പിടിച്ചാണ് രാഹുലിന്റെ ജീവിതം, അദ്ദേഹത്തില്‍ അവിശ്വാസം പ്രകടിപ്പിക്കുന്നതായിരുന്നു ചടങ്ങ്, റാവു ആരോപിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ സോണിയ അതിശക്തയായ നേതാവായിരുന്നു. പക്ഷെ ഇപ്പോള്‍ എന്ത് ചെയ്യണമെന്നറിയാത്ത നേതാക്കളുടെ ഒരു നിരയാണ് അവര്‍ക്ക് ചുറ്റും, ബിജെപി നേതാവ് പ്രതികരിച്ചു. മോദി പ്രഭാവത്തെ ഇല്ലാതാക്കാന്‍ ശക്തിയുള്ള പ്രതിപക്ഷ ഐക്യം നടപ്പാകാന്‍ പോകുന്നില്ലെന്ന് മുന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗ് അഭിപ്രായപ്പെട്ടു.

ശരത് പവാറും, കോണ്‍ഗ്രസും ചേര്‍ന്നൊരു പ്രതിപക്ഷമല്ലാതെ വിശാല ഐക്യം സ്വപ്നം മാത്രമാണ്. ഗാന്ധി കുടുംബം അണികളില്‍ നിന്നും അകന്നുകഴിഞ്ഞു. ഇപ്പോള്‍ മേശകളില്‍ നിന്നും മേശകളിലേക്കുള്ള അവരുടെ യാത്ര നല്ലൊരു നീക്കമാണ്, സിംഗ് വ്യക്തമാക്കി. 1977 കൃത്യമായ അണികളും, നേതാക്കളും ഇല്ലാതെ കെട്ടിഴഞ്ഞപ്പോള്‍ ചെറിയ മുന്നണികള്‍ വിജയിച്ച ചരിത്രമുണ്ട്. ഇപ്പോള്‍ മോദിയെ തടുക്കാന്‍ ആര്‍ക്കും സാധിക്കില്ല. ശക്തമായ തീരുമാനമെടുക്കാനുള്ള കഴിവ് തന്നെയാണ് കാരണം. നോര്‍ത്ത് ഈസ്റ്റില്‍ ബിജെപി ജയിക്കുമെന്ന് സ്വപ്നം പോലും കാണാത്ത കാര്യങ്ങള്‍ സംഭവിക്കുന്നു, സിംഗ് ചൂണ്ടിക്കാണിച്ചു.

എന്നാല്‍ ഈ നിലപാടിനോട് യോജിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര വ്യക്തമാക്കി. ജനാധിപത്യത്തില്‍ ആരും പരാജയത്തിന് അതീതരല്ല കോണ്‍ഗ്രസ് വ്യക്തമാക്കി.

Read more topics: amar singh, modi, rahul
English summary
amar singh praise modi
topbanner

More News from this section

Subscribe by Email