Wednesday February 20th, 2019 - 6:55:am
topbanner

ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പിന് തീറെഴുതി നല്‍കിയിട്ടില്ലെന്ന് കണ്ണന്താനം

Jikku Joseph
ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പിന് തീറെഴുതി നല്‍കിയിട്ടില്ലെന്ന് കണ്ണന്താനം

ന്യൂഡല്‍ഹി: ചെങ്കോട്ട സ്വകാര്യ കമ്പനിക്ക് തീറെഴുതി നല്‍കിയെന്ന പേരില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ചെങ്കോട്ടയുടെ പരിപാലന ചുമതല മാത്രമാണ് സ്വകാര്യ സിമന്റ് കമ്പനിയായ ഡാല്‍മിയ ഭാരത് ഗ്രൂപ്പിന് നല്‍കിയിരിക്കുന്നതെന്നും കണ്ണന്താനം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചരിത്രം അറിയാത്തതുകൊണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

ചെങ്കോട്ടയുടെ പരിപാലനം സ്വകാര്യ കമ്പനിയ്ക്ക് ഏല്‍പ്പിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ അടുത്തതായി ലീസിന് നല്‍കുന്ന സ്ഥാപനമേതെന്ന് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ചോദിക്കുകയും ചെയ്തു. പോളും പ്രസിദ്ധീകരിച്ചു. പാര്‍ലമെന്റ്, ലോക് കല്യാണ്‍ മാര്‍ഗ്, സുപ്രീം കോടതി എന്നിങ്ങനെ ഒപഷനുകള്‍ കൊടുത്തിരുന്നത്.

ചെങ്കോട്ടയുടെ പരിപാലനം സംബന്ധിച്ച് ഡാല്‍മിയ ഭാരത് ലിമിറ്റഡുമായാണ് ടൂറിസം വകുപ്പ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും കരാറൊപ്പിട്ടിരുന്നു. സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം രാജ്യത്തെ 90 ലധികം ചരിത്ര സ്മാരകങ്ങളാണ് സ്വകാര്യ കമ്പനികളെ പരിപാലന ചുമതലയേല്‍പ്പിക്കുന്നത്.

ഏപ്രില്‍ തുടക്കത്തില്‍ കരാറായിരുന്നു. കുടിവെള്ള കിയോസ്‌കുകള്‍, ബെഞ്ചുകള്‍, സൂചകങ്ങള്‍ എന്നിവ കരാര്‍ പ്രകാരം ഡാല്‍മിയ ഗ്രൂപ്പ് ചെയ്യണം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സ്മാരകം സംരക്ഷിക്കാനുമുള്ള ചുമതല ഗ്രൂപ്പിനാണ്. ചെങ്കോട്ടയുടെ പരിപാലന ചുമതലയ്ക്കുള്ള അവകാശം ഡാല്‍മിയ കമ്പനി 25 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.

Viral News

English summary
alphons kannanthanam says that not written by the red fort dalmiya group
topbanner

More News from this section

Subscribe by Email