topbanner
Friday February 23rd, 2018 - 9:42:am
topbanner
Breaking News

ഒരു കാരണവുമില്ലാതെ മറ്റുള്ളവരെ കളിയാക്കുന്നത് മലയാളികളുടെ മനോഭാവം: കണ്ണന്താനം

Jikku Joseph
ഒരു കാരണവുമില്ലാതെ മറ്റുള്ളവരെ കളിയാക്കുന്നത് മലയാളികളുടെ മനോഭാവം: കണ്ണന്താനം

ന്യൂഡല്‍ഹി: ഒരു കാരണവുമില്ലാതെ മറ്റുള്ളവരെ കളിയാക്കുന്നത് മലയാളികളുടെ മനോഭാവമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇത്തരം പ്രവര്‍ത്തികള്‍ക്കൊപ്പം പുതിയ ആശയങ്ങളെ പരിഹസിക്കുക, പരിഷ്‌കാരങ്ങളെ തള്ളിക്കളയുക എന്നിവയൊക്കെ മലയാളികളുടെ മനോഭാവമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം ദേശീയ ദിനപത്രമായ ദി ഹിന്ദുവിലെ ലേഖനത്തില്‍ പറയുന്നു.

ഒരു കാലത്ത് തുറന്ന മനോഭാവമായിരുന്ന മലയാളികള്‍ ഇപ്പോള്‍ പുതിയ ആശയവുമായി വരുന്നവരെ കിറുക്കനാക്കുമെന്നും കണ്ണന്താനം കുറിക്കുന്നു. പുരോഗമന ആശയങ്ങളും നവീന ആശയങ്ങളും നമ്മള്‍ സ്വാഗതം ചെയ്തിരുന്നു. അത് പിന്നീട് സാമൂഹ്യ പരിവര്‍ത്തനത്തിന് സഹായകമായിരുന്നു.

എന്നാല്‍, പരിവര്‍ത്തനം അവിടെ അവസാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ലേഖനത്തില്‍ കുറിക്കുന്നു. പിന്നീട് കൂടുതല്‍ നിഷേധികളായിമാറുന്നു അതിനായി ന്യായീകരണങ്ങളും നിരത്തുന്നുണ്ട്. വികസനത്തിന് ആദ്യം മാറേണ്ടത് മലയാളികളുടെ ചിന്തയും മനോഭാവവും തന്നെയാണ്. കേന്ദ്രമന്ത്രി ആയതിന് അടുത്തുതന്നെ മന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ നവമാധ്യമങ്ങളില്‍ നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പരിഹാസത്തിന് പുറമെ വിദ്യാഭ്യാസവും ജോലിയുമായി ബന്ധപ്പെട്ട മലയാളികളുടെ മനോഭവവും മാറ്റേണ്ടതുണ്ടെന്നും കണ്ണന്താനം പറയുന്നു. എല്ലാ ജോലിയേയും മാനിക്കാന്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ നിന്നും പഠിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ലേഖനത്തില്‍ പറയുന്നു.

English summary
alphons kannanthanam comments on malayalees
topbanner

More News from this section

Subscribe by Email