topbanner
Friday February 23rd, 2018 - 12:05:am
topbanner
Breaking News

ഫീസ് അടച്ചില്ല; സഹപാഠികള്‍ക്കു മുന്നില്‍ പാന്റ്‌സ് അഴിപ്പിച്ച വിദ്യാര്‍ഥി ജീവനൊടുക്കി

NewsDesk
ഫീസ് അടച്ചില്ല; സഹപാഠികള്‍ക്കു മുന്നില്‍ പാന്റ്‌സ് അഴിപ്പിച്ച വിദ്യാര്‍ഥി ജീവനൊടുക്കി

ഹൈദരാബാദ്: സഹപാഠികള്‍ക്കുമുന്നില്‍ അപമാനിതനായതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഇഫ്ഹാം ടാലന്റ് സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിര്‍സ സല്‍മാന്‍ ബെയ്ഗ് എന്ന വിദ്യാര്‍ഥിയാണ് വീട്ടിലെത്തി ജീവനൊടുക്കിയത്.

സ്‌കൂളില്‍ ഫീസ് ഒടുക്കാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ മറ്റു വിദ്യാര്‍ഥികള്‍ക്കു മുന്നില്‍വച്ച് മിര്‍സ സല്‍മാന്റെ പാന്റ്‌സ് അഴിപ്പിക്കുകയും ശേഷം മറ്റുകുട്ടികള്‍ക്കൊപ്പം ഇരുത്തുകയും ചെയ്‌തെന്ന് സഹോദരന്‍ ബഷീര്‍ ആരോപിച്ചു.

കുട്ടി ജീവനൊടുക്കിയതിനെ തുടര്‍ന്നു മിര്‍സ സല്‍മാന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിന്‍മേല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാജാ സൈനുലബ്ദീനെ അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ പരിശോധന നടത്തിയ പോലീസ് രേഖകള്‍ പിടിച്ചെടുത്തു.

Read more topics: School, Suicide, Hyderabad
English summary
Alleged Harassment At School Over Fee Drives Teen To Suicide In Hyderabad
topbanner

More News from this section

Subscribe by Email