Wednesday February 20th, 2019 - 9:40:am
topbanner

അല്-ക്വയ്ദയിലേക്ക് ഇന്ത്യൻ യുവാക്കളുടെ റിക്രൂട്ട്മെന്റ് നടത്തുന്നത് പ്രവർത്തനം വ്യാപിപ്പിക്കാൻ

dd
അല്-ക്വയ്ദയിലേക്ക് ഇന്ത്യൻ  യുവാക്കളുടെ റിക്രൂട്ട്മെന്റ് നടത്തുന്നത്  പ്രവർത്തനം വ്യാപിപ്പിക്കാൻ

ന്യൂഡല്‍ഹി: അല്‍-ക്വയ്‌ദ റിക്രൂട്ട്‌മെന്റ്‌ കേസിലെ 17 പ്രതികള്‍ക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ്‌ ഡല്‍ഹി പോലീസ്‌ സ്‌പെഷല്‍ സെല്ലിന്റെ നിരീക്ഷണം.1992-ല്‍ അയോധ്യയിലെ ബാബറി മസ്‌ജിദ്‌ പൊളിച്ചതും 2002-ലെ ഗോധ്ര കലാപവും അല്‍-ക്വയ്‌ദയിലേക്ക്‌ ഇന്ത്യന്‍ യുവാക്കളെ ആകര്‍ഷിച്ചു. ഇത്‌ അല്‍-ക്വയ്‌ദ ഇന്ത്യന്‍ ഉപദ്വീപ്‌ വിഭാഗത്തിന്റെ രൂപീകരണത്തിലേക്കു നയിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.ബാബറി പള്ളി തകര്‍ത്തതും ഗോധ്ര കലാപവുമാണ്‌ ഇന്ത്യന്‍ യുവാക്കളെ അല്‍ക്വയ്‌ദയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന്‌ ഡല്‍ഹി പോലീസ്‌.

ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും രാജ്യത്തിനെതിരേ 'വിശുദ്ധ യുദ്ധം' ശക്തമാക്കുന്നതിനും വേണ്ടിയാണ് അല്-ക്വയ്ദയിലേക്ക് ഇന്ത്യന് യുവാക്കളുടെ റിക്രൂട്ട്മെന്റ് നടത്തുന്നത്.ജിഹാദ്‌ ലക്ഷ്യമിട്ട്‌ 17 യുവാക്കള്‍ പാകിസ്‌താനിലെത്തുകയും ജമാഅത്ത്‌ ഉദ്ധവ തലവന്‍ ഹാഫിസ്‌ സയീദ്, ലഷ്‌കറെ തോയ്‌ബ തലവന്‍ സാക്കിയുര്‍ റഹ്‌മാന്‍ ലഖ്‌വി ഉള്‍പ്പെടെയുള്ള ഭീകരവാദ നേതാക്കളുമായി ബന്ധം സ്‌ഥാപിക്കുകയുമായിരുന്നു.

താന്‍ സീരിയല്‍ നടിയല്ലെന്ന് പുത്തന്‍കുരിശ് എസ്‌ഐക്കൊപ്പം പിടിയിലായ യുവതി

എസ്‌ഐയുടെ രാത്രി സന്ദര്‍ശനം; പരാതിയുമായി സീരിയല്‍ നടി

തളിപ്പറമ്പ് ദേശീയപാതയില്‍ വാഹന അപകടം, വടകര സ്വദേശി മരണപ്പെട്ടു: രണ്ടുപേരുടെ നില ഗുരുതരം

Viral News

English summary
al qaeda recrutement in india
topbanner

More News from this section

Subscribe by Email