Tuesday September 25th, 2018 - 3:04:pm
topbanner

ഏഷ്യയിലും ആഫ്രിക്കയിലും പിടിമുറുക്കി അല്‍ഖ്വായ്ദ വീണ്ടും; ലാദന്റെ മകന്‍ ഹംസ നേതാവ്; ഇന്ത്യയിലും സാന്നിധ്യം

suji
ഏഷ്യയിലും ആഫ്രിക്കയിലും പിടിമുറുക്കി അല്‍ഖ്വായ്ദ വീണ്ടും; ലാദന്റെ മകന്‍ ഹംസ നേതാവ്; ഇന്ത്യയിലും സാന്നിധ്യം

ലണ്ടന്‍: കഴിഞ്ഞ 5 വര്‍ഷക്കാലത്തിനിടെ ഇറാഖിലും, സിറിയയിലും പെട്ടെന്നുള്ള വളര്‍ച്ച കൈവരിച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് ലോകത്തെ ഞെട്ടിച്ചത്. ഇതോടെ ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധ അല്‍ഖ്വായ്ദയില്‍ നിന്നും തിരിഞ്ഞു. പക്ഷെ പാശ്ചാത്യ ചേരിയുടെ ശ്രദ്ധ തിരിഞ്ഞതോടെ പിന്നണിയില്‍ അല്‍ഖ്വായ്ദ പനഃസംഘടന സാധ്യമാക്കികൊണ്ട് ശക്തിയാര്‍ജ്ജിക്കുന്നതായാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്ന സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ ഭീകരസംഘം ശക്തിയാര്‍ജ്ജിക്കുകയാണ്. ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനാണ് ഇപ്പോള്‍ പിതാവിന് പകരം ചുമതല ഏറ്റെടുത്തിരിക്കുന്നത്. ബിന്‍ ലാദന്റെ അര്‍ദ്ധസഹോദരന്‍ ലോക വ്യാപാര കേന്ദ്രത്തിലേക്ക് വിമാനം ഇടിച്ചുകയറ്റിയ ഈജിപ്ഷ്യന്‍ പൗരന്റെ മകളെ ഹംസ വിവാഹം ചെയ്തതായി വെളിപ്പെടുത്തിയിരുന്നു.

സെപ്റ്റംബര്‍ 11 ഭീകരാക്രമണങ്ങളുടെ പിന്‍പറ്റി അമേരിക്ക നടത്തിയ തീവ്രവാദവിരുദ്ധ യുദ്ധത്തില്‍ നിന്നുമാണ് അല്‍ഖ്വായ്ദ തിരിച്ചെത്തുന്നത്. യെമന്‍, ആഫ്രിക്ക, സൗത്ത് ഏഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലാണ് അല്‍ഖ്വായ്ദ ശക്തിയാര്‍ജ്ജിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഭീകരസംഘടന സാന്നിധ്യം വീണ്ടെടുക്കുന്നത് ആശങ്കാജനകമാണ്.

 

Read more topics: al qaeda,spreading
English summary
al qaeda is back and spreading
topbanner

More News from this section

Subscribe by Email