Saturday September 21st, 2019 - 4:53:pm
topbanner
Breaking News
jeevanam

മോദിക്ക് ആശംസ അറിയിച്ച് നടൻ അക്ഷയ് കുമാർ

RA
മോദിക്ക് ആശംസ അറിയിച്ച് നടൻ അക്ഷയ് കുമാർ

ന്യൂഡൽഹി : 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും നേടിയ വൻ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളറിയിച്ച് നടൻ അക്ഷയ് കുമാർ. ‘മോദിജി ഈ ചരിത്രവിജയത്തിൽ താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ’ എന്ന് അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു.

രാജ്യ പുരോ​ഗതിക്കായുള്ള താങ്കളുടെ അധ്വാനത്തെ അംഗീകരിക്കുന്നുവെന്നും രണ്ടാം തവണയും അധികാരമേൽക്കുന്ന താങ്കൾക്ക് എല്ലാവിധ വിജയവും ആശംസിക്കുന്നുവെന്നും അക്ഷയ് കുമാർ കുറിച്ചു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അക്ഷയ് കുമാര്‍ വോട്ട് ചെയ്യാത്തത് വലിയ വിഷയമായി .ദേശസ്‍നേഹ സിനിമകളില്‍ അഭിനയിക്കുന്ന അക്ഷയ് കുമാര്‍ എന്തുകൊണ്ട് വോട്ട് ചെയ്‍തില്ല എന്ന ചോദ്യത്തിന് തന്റേത് കനേഡിയൻ പൗരത്വമായതിനാൽ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് താരം പറഞ്ഞു.

Viral News

Read more topics: akshayi kumar, wish, modi
English summary
akshayi kumar wish modi
topbanner

More News from this section

Subscribe by Email