Saturday April 20th, 2019 - 6:00:am
topbanner
topbanner

സുക്മയില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് അക്ഷയ് കുമാര്‍ സംഭാവന ചെയ്തത് 1.08 കോടി രൂപ

Jikku Joseph
സുക്മയില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് അക്ഷയ് കുമാര്‍ സംഭാവന ചെയ്തത് 1.08 കോടി രൂപ

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മയില്‍ നക്‌സല്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരവുമായി ബോളീവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍. മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 12 സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബത്തിന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഒമ്പത് ലക്ഷം രൂപ വീതം നല്‍കി. 1.08 കോടി രൂപയാണ് ധനസഹായമായി നല്‍കിയ ആകെ തുക.

മാര്‍ച്ച് 11ന് സുക്മ ജില്ലയില്‍ സൈന്യത്തിന് നേരെ ആക്രമണത്തില്‍ 12 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. താരത്തിന്റെ ഉദാരമനസ്സിനെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് പുകഴ്ത്തി. തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് താരത്തെ പുകഴ്തിയത്. ആക്രമണം നടന്ന ഉടന്‍ തന്നെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സൈനീകരുടെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ വാങ്ങിയിരുന്നു.
പിന്നീട് താരം ഇന്നലെയോടെ എല്ലാവരുടേയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു.

മുന്‍പും കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് അക്ഷയ് കുമാര്‍ സഹായം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍ ഗുര്‍മാന്‍ സിങ്ങിന്റെ കുടുംബത്തിന് അക്ഷയില്‍ നിന്നും ഒമ്പത് ലക്ഷം രൂപ ലഭിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ രക്തസാക്ഷികളായ ജവാന്‍മാരുടെ കുടുംബത്തെ സഹായിക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങണമെന്ന് അക്ഷയ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. അക്ഷയ് കുമാറിന് നന്ദി അറിയിച്ച് ഡിഐജി അമിത് ലോധ ട്വീറ്റ് ചെയ്തു. അക്ഷയ് കുമാര്‍ കൂടെക്കൂടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും ലോധ ട്വീറ്റില്‍ പറഞ്ഞു.

ഇതിലൂടെ ദേശസ്‌നേഹവും രാജ്യത്തോടുള്ള പ്രതിബന്ധതയും അക്ഷയ് കുമാര്‍ തെളിയിച്ചുവെന്ന് അര്‍ധസൈനീക വിഭാഗം വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. 219 ബറ്റാലിയന്‍ ട്രൂപ്പില്‍ അംഗങ്ങളായ ജവാന്മാരാണ് വീരമൃത്യുവരിച്ചത്. നിരവധി ചിത്രങ്ങളില്‍ പട്ടാളക്കാരനായി അഭിനയിച്ചിട്ടുള്ള താരം സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങളില്‍ ഇടപെടാറുണ്ട്.

English summary
akshay kumar donates 108 crore to the families of crpf jawans who dead in sukhma bravehearts
topbanner

More News from this section

Subscribe by Email