Tuesday August 20th, 2019 - 6:46:am
topbanner
topbanner

അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞു ; യുപിയില്‍ വ്യാപക പ്രതിഷേധവുമായി എസ് പി

suji
അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞു ; യുപിയില്‍ വ്യാപക പ്രതിഷേധവുമായി എസ് പി

ലക്‌നൗ വിമാനത്താവളത്തില്‍ തന്നെ തടഞ്ഞതായി ആരോപിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയതിന് പിന്നാലെ ബിജെപിയെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതിയും രംഗത്ത്. അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അഖിലേഷ് യാദവിനെ തടഞ്ഞത്. തങ്ങളുടെ സഖ്യത്തെ ബിജെപിയ്ക്ക് ഭയമാണോയെന്നും അഖിലേഷിനെ തടഞ്ഞത് അപലപനീയമാണെന്നും മായാവതി കുറ്റപ്പെടുത്തി.

ചൗധരി ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ തടഞ്ഞതായാണ് അഖിലേഷ് ആരോപിച്ചത്. അലഹബാദ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു അദ്ദേഹം. സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് ഉടനീളം ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത് .

Read more topics: akhilesh yadav, block, airport
English summary
akhilesh yadav blocked in airport
topbanner

More News from this section

Subscribe by Email