Sunday September 23rd, 2018 - 8:28:pm
topbanner

സോളാര്‍ വിവാദം; രാഹുല്‍ ഗാന്ധി എകെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

NewsDesk
സോളാര്‍ വിവാദം; രാഹുല്‍ ഗാന്ധി എകെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസില്‍ സോളാര്‍ വിവാദം കത്തിപ്പടരവെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തി.

കേരളത്തിലെ സാഹചര്യങ്ങള്‍ ഗൗരവകരമാണെന്ന് വിഎം സുധീരന്‍ അറിയിച്ച പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. കെപിസിസി ഭാരവാഹി പട്ടികയ്ക്ക് പുറമേ സോളാര്‍ കേസുമായി ബന്ധപ്പെട്ട പുതിയ സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

വെള്ളിയാഴ്ച കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസന്‍, വി.എം.സുധീരന്‍, വി.ഡി.സതീശന്‍ എന്നിവരെയാണ് രാഹുല്‍ കണ്ടത്. സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമായി ഇടത് സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന വിശദീകരണമാണ് ഉമ്മന്‍ ചാണ്ടിയും ഹസനും നല്‍കിയത്.

Read more topics: solar, case, ak antony, rahul gandhi
English summary
solar case; ak antony meets rahul gandhi
topbanner

More News from this section

Subscribe by Email