Wednesday October 24th, 2018 - 8:36:am
topbanner
Breaking News

സിപിഐഎം ഭീകരതയ്ക്ക് മുമ്പില്‍ പൊലീസ് നിഷ്‌ക്രിയം: എ.കെ ആന്റണി

rajani v
സിപിഐഎം ഭീകരതയ്ക്ക് മുമ്പില്‍ പൊലീസ് നിഷ്‌ക്രിയം: എ.കെ ആന്റണി

യൂത്ത് കോണ്‍ഗ്രസ് നേതാവ് ടിഎച്ച് ഷുഹൈബിനെ ബോംബെറിഞ്ഞ് വെട്ടിക്കൊന്ന സംഭവം സിപിഐഎം ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെആന്റണി. സിപിഐഎം ഭീകരതയ്ക്ക് മുമ്പില്‍ പൊലീസ് തികച്ചും നിഷ്‌ക്രിയരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം രക്തത്തില്‍ അലിഞ്ഞ കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ അവര്‍ തയാറല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഷുഹൈബ് വധം.

അധികാരത്തിന്റെ തണലില്‍ എന്തുമാകാമെന്നതാണ് സിപിഐഎം മാനോഭാവം. സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ തന്നെ അക്രമത്തെ പ്രോത്സാഹിക്കുന്നു. സ്വന്തം ജില്ലയിലെ ക്രമസമാധാനം പോലും ഉറപ്പുവരുത്താന്‍ കഴിയാത്ത തരത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദയനീയ പരാജയമായി മാറിയിരിക്കുകയാണ്.

യഥാര്‍ത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പഴുതില്ലാത്ത നിലയില്‍ ശിക്ഷ ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ മറ്റു തരത്തിലുള്ള അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നും എകെ ആന്റണി പറഞ്ഞു.

 

Read more topics: ak antony, critized, cpm brutality
English summary
ak antony critized cpm brutality
topbanner

More News from this section

Subscribe by Email